ചാമ്പ്യന്‍സ് ലീഗ്: ജയത്തോടെ മുംബൈ സെമി സാധ്യത നിലനിര്‍ത്തി

 


ADVERTISEMENT

ജയ്പൂര്‍: ചാമ്പ്യന്‍സ് ലീഗ് ട്വന്റി -20 യില്‍ ദക്ഷിണാഫ്രിക്കന്‍ ടീമായ ഹൈവീല്‍ഡ് ലയണ്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം. ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് മുംബൈ ഹൈവീല്‍ഡിനെ തകര്‍ത്തത്.

ജയത്തോടെ മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്‍സ് ലീഗിലെ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈവീല്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് നേടിയത്. ഹൈവീല്‍സിനായി അല്‍വിറോ പീറ്റേഴ്‌സണ്‍ 35 ഉം ഡ്വയന്‍ പ്രിട്ടോറിയസ് 31 റണ്‍സും എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

63 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡ്വെയിന്‍ സ്മിത്താണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്. കെവിന്‍ പൊള്ളാര്‍ഡ് 31, രോഹിത് ശര്‍മ 20 റണ്‍സെടുത്തു. ഡ്വെയിന്‍ സ്മിത്താണ് കളിയിലെ താരം.
ചാമ്പ്യന്‍സ് ലീഗ്: ജയത്തോടെ മുംബൈ സെമി സാധ്യത നിലനിര്‍ത്തി

Also Read: 
ആയുധങ്ങളുമായെത്തിയ കവര്‍ചാസംഘം പോലീസിനെവെട്ടിച്ച് കാറുപേക്ഷിച്ച് കടന്നു

Keywords : Cricket, Sports, Mumbai Indians, Winner, Highveld Lions, Rohit Sharma credits bowlers for Mumbai Indians' win over Highveld Lions, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia