ADVERTISEMENT
മിലാന്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ എസി മിലാന് ബാര്സലോനയെ അട്ടിമറിച്ചു. പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് എസി മിലാന് ബാര്‍സയെ തോല്‍പ്പിച്ചത്. രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളും.
57ാം മിനിട്ടില്‍ കെവിന് പ്രിന്‍സ് ബോട്ടെങ്ങും, 81 -ാം മിനിട്ടില്‍ സള്ളി അലി മുണ്ടാരിയുമാണ് മിലാന് വേണ്ടി ഗോള്‍ നേടിയത്. മല്‍സരത്തിലുടനീളം മേധാവിത്വം പുലര്‍ത്തിയത് ബാര്‍സയായിരുന്നു. എന്നാല്‍ മിലാന്റെ മികച്ച പ്രതിരോധതന്ത്രങ്ങള്‍ ഗോളടിക്കുന്നതില്‍ നിന്ന് ബാര്‍സയെ വിലക്കി. ബാര്‍സയുടെ ഭാഗത്തുനിന്ന് മികച്ച നീക്കങ്ങള്‍ ഉണ്ടായെങ്കിലും ഒന്നും ഗോളാക്കിമാറ്റാന്‍ സാധിച്ചില്ല. സ്വന്തം നാട്ടില്‍ നടക്കുന്ന രണ്ടാംപാദ മല്‍സരത്തില്‍ മികച്ച വിജയം നേടിയാലേ ബാര്‍സയ്ക്ക് ഇനി ക്വാര്‍ട്ടറില്‍ കടക്കാന്‍ സാധിക്കൂ.
തുടര്‍ചയായി 14 മല്‍സരങ്ങളില്‍ ഗോളടിച്ച് റെക്കാര്‍ഡിട്ട സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് മിലാനെതിരായ മല്‍സരത്തില്‍ ഫോം നിലനിര്‍ത്താനായില്ല. രണ്ടുപകുതിയിലുമായി ഗോളടിക്കാനുള്ള അവസരങ്ങള്‍ മെസ്സി പാഴാക്കുകയും ചെയ്തു. യൂറോപ്പില്‍ ഏഴു തവണ കിരീടമണിഞ്ഞ ടീമാണ് എസി മിലാന്.
Keywords : Football, AC Milan, Barcelona, Sports, Goal, Champions League, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.