ADVERTISEMENT
റിയോ ഡി ജനീറോ: (www.kvartha.com 16.06.2016) കോപ്പ അമേരിക്കയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ബ്രസീൽ കോച്ച് കാർലോസ് ദുംഗയെ പുറത്താക്കി. പെറുവിനോട് തോറ്റാണ് ബ്രസീൽ കോപ്പയുടെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത്. ദുംഗയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കുകയാണെന്ന് ബ്രസിൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
ദുംഗയ്ക്കൊപ്പം സഹപരിശീലകരെയും പുറത്താക്കി. രണ്ടാം തവണയാണ് ദുംഗ പുറത്താക്കപ്പെടുന്നത്. 2006ലാണ് ആദ്യ ഊഴം. 2007ൽ കോപ്പ അമേരിക്ക നേടി നല്ല തുടക്കം കിട്ടുകയും ചെയ്തു. എന്നാൽ 2010 ലോകകപ്പിലെ തിരിച്ചടി കസേര തെറിപ്പിച്ചു. രണ്ടാമൂഴം 2014ൽ. ബ്രസീൽ ലോകകപ്പ് സെമിയിൽ ജർമനിയോട് നാണംകെട്ടപ്പോൾ ലൂയി ഫിലിപ് സ്കൊളാരി പുറത്തായി. പകരമെത്തിയ് ദുംഗ. കോപ്പയിലെ ദുരന്തം വീണ്ടും ദുംഗയുടെ അന്തകനായി.
കോപ്പയിലെ നിർണായക മത്സരത്തിൽ റഫറിയുടെ പിഴവിലൂടെയാണ് ബ്രസീൽ തോറ്റത്. കൈകൊണ്ടായിരുന്നു പെറുതാരം ഗോളടിച്ചത്. എന്നാൽ sഇതൊന്നും ദുംഗയെ രക്ഷിക്കാൻ മതിയാവുമായിരുന്നില്ല. രണ്ടുമാസത്തിനകം ഒളിംപിക്സ് സ്വന്തം നാട്ടിൽ നടക്കുന്നതിനാൽ ബ്രസീൽ ഉടനെ പുതിയ കോച്ചിനെ നിയമിക്കും.
SUMMARY: Rio de Janeiro: Brazil sacked national coach Dunga on Tuesday after their humiliating group-stage elimination from the Copa America Centenario.
Keywords: Rio de Janeiro, Brazil, Sacked, National coach, Dunga, Tuesday, Humiliating, Group-stage, Elimination, Copa America Centenario.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.