കോപ്പയിൽ നെയ്മറില്ലാതെ ബ്രസീൽ

 


ന്യൂയോർക്ക്: (www.kvartha.com 03.06.2016) പടനയിക്കാൻ നായകനില്ലാതെയാണ് ബ്രസീൽ കോപ്പ അമേരിക്കയുടെ ശതാബ്ദി പതിപ്പിന് എത്തിയിരിക്കുന്നത്. ബാഴ്സലോണ ബ്രസീലിന്റെ എല്ലാമെല്ലാമായ നെയ്മറെ കോപ്പയിലേക്ക് വിട്ടുനൽകാതിരുന്നതാണ് കാനറികൾക്ക് തിരിച്ചടിയായത്. ഒളിംപിക്സിനോ കോപ്പയ്ക്കോ നെയ്മറിനെ വിട്ടുനൽകാമെന്നാണ് ബാഴ്സ അറിയിച്ചത്. ഇതോടെ സൂപ്പർ താരത്തെ സ്വന്തം നാട്ടിൽ നടക്കുന്ന ഒളിംപിക്സിൽ കളിപ്പിച്ചാൽ മതിയെന്ന് ബ്രസീൽ തീരുമാനിക്കുകയായിരുന്നു.

നെയ്മറുടെ അഭാവത്തോടെ ബ്രസീലിയൻ ആക്രമണങ്ങളുടെ മുനയൊടിയും. നെയ്മറിന് പകരം വയ്ക്കാൻ മഞ്ഞപ്പടയിൽ താരങ്ങൾ ഏറെയില്ല. ഗാബിഗോൾ എന്നറിയപ്പെടുന്ന കൌമാരതാരം ഗബ്രിയേലിലാണ് ബ്രസീലിന്റെ പുതിയ പ്രതീക്ഷ. കഴിഞ്ഞ സന്നാഹമത്സരത്തിൽ അരങ്ങേറിയ ഗബ്രിയേൽ ആദ്യമത്സരത്തിൽ തന്നെ ഗോൾനേടി കോച്ചിന്റെയും ആരാധകരുടെയും പ്രതീക്ഷ കാത്തു.

നെയ്മറിന്റെ അഭാവത്തിൽ വെറ്ററൻ പ്ലേമേക്കർ കക്ക പരുക്കേറ്റ് പുറത്തായതും ബ്രസീലിന് തിരിച്ചടിയായി. പകരക്കാരനായി ടീമിലെത്തിയ കക്കയ്ക്കും പരുക്കാണ് വില്ലനായത്. പരിശീലനത്തിനിടെയാണ് കക്കയ്ക്ക് പരുക്കേറ്റത്. പൌളോ ഹെൻറികോ ഗാൻസോയ്ക്ക് ഇതോടെ അവസരം കിട്ടുകയും ചെയ്തു.
കോപ്പയിൽ നെയ്മറില്ലാതെ ബ്രസീൽ

SUMMARY: Brazil's football confederation has vowed to contest Barcelona's decision to allow Neymar to compete in only one international tournament this year.

Keywords: Brazil, Football confederation, Vowed, Contest, Barcelona, Decision, Allow, Neymar, Compete, International tournament, Copa America, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia