മാഡ്രിഡ്: സ്പാനിഷ് കപ്പ് ബാഴ്സലോണ സ്വന്തമാക്കി. ഫൈനലില്‍ അത്‌ലറ്റിക്കോ ബാല്‍ബാവോയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബാഴ്സ കപ്പ് സ്വന്തമാക്കിയത്.
തുടക്കം മുതല്‍ ആക്രമണത്തിലൂന്നിയായിരുന്നു മെസ്സിയുടേയും കൂട്ടരുടേയും മുന്നേറ്റം. മൂന്നാം മിനിറ്റില്‍ തന്നെ ബാഴ്സ ലക്ഷ്യം കണ്ടു. പെഡ്രോയുടെ തകര്‍പ്പന്‍ ഗോള്‍ ബാര്‍സക്ക് ലീഡ് നല്‍കി. പിന്നീട് 20 മിനിറ്റില്‍ മെസ്സിയിലൂടെ ബാര്‍സ വീണ്ടും ബില്‍ബാവോയുടെ വല കുലുക്കി. 25ം മിനിറ്റില്‍ പെഡ്രോ രണ്ടാം ഗോള്‍ നേടി, ബാര്‍സക്ക് വീണ്ടും ലീഡ് നല്‍കി.
രണ്ടാം പകുതിയില്‍ ലീഡ് വീണ്ടും ഉയര്‍ത്താന്‍ മെസ്സിയും താരങ്ങളും ശ്രമിച്ചെങ്കിലും പല ശ്രമങ്ങളും പാഴായി.
നാലു വര്‍ഷത്തിനിടെ ബാര്‍സയ്ക്കൊപ്പമുള്ള ഗ്വാര്‍ഡിയോളയുടെ 14ം കിരീട നേട്ടമായിരുന്നു ഇത്. ബാഴ്സയില്‍ നിന്നും വിരമിക്കുന്ന ഗ്വാര്‍ഡിയോളയ്ക്കുള്ള രാജകീയ യാത്രയയപ്പായി ടീം നേടിയ ഈ മിന്നുന്ന ജയം.
English Summery
Madrid: Barcelona gave coach Pep Guardiola the perfect send off on Friday, beating Athletic Bilbao 3-0 in Madrid to win the Spanish Cup in the coach's last match in charge after a memorable four seasons in the Catalan hot seat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.