പൂനെ ഏകദിനം: ഇന്ത്യയ്ക്ക് 305 റണ്‍സ് വിജയലക്ഷ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പൂനെ: ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് 305 റണ്‍സിന്റെ വിജയലക്ഷ്യം. മറുപടി ബാറ്റിംഗിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലാണ്. ഏഴ് റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും 42 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. 16 റണ്‍സുമായി വീരാട് കോഹ്ലിയും സുരേഷ് റൈനയുമാണ് ക്രീസില്‍.

നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി (85) യുടെയും ഓപണര്‍ ഫിഞ്ചിന്റെ (72)യും ഇന്നിംഗ്‌സിന്റെ പിന്‍ബലത്തിലാണ് ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 47 റണ്‍ലെടുത്ത ഫിലിപ്പ് ഹ്യൂസും, 37 റണ്‍സെടുത്ത മാക്‌സ്‌വെല്ലും ഓസീസ് നിരയില്‍ തിളങ്ങി.

ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍, യുവരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പൂനെ ഏകദിനം: ഇന്ത്യയ്ക്ക് 305 റണ്‍സ് വിജയലക്ഷ്യം

Also Read: 
ജനസേവന കേന്ദ്രം ഓഫീസ് ക്ലര്‍ക്ക് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Keywords:  Pune, Cricket, India, Australia, Sports, One day match, Target, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia