പൂനെ ഏകദിനം: ഇന്ത്യയ്ക്ക് 72 റണ്‍സിന്റെ തോല്‍വി

 


പൂനെ: ഓസ്‌ട്രേലിയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 72 റണ്‍സിന്റെ തോല്‍വി. 305 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്‌സ് 232 റണ്‍സിലവസാനിച്ചു. മൂന്ന് വിക്കറ്റെടുത്ത ഫോള്‍ക്ക്‌നറാണ് ഓസീസിന്റെ വിജയം എളുപ്പമാക്കിയത്. വാട്‌സണും മക്കെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് അര്‍ധസെഞ്ച്വറി നേടിയ ഫിഞ്ച് (72), ക്യാപ്റ്റന്‍ ബെയ്‌ലി (85) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ പിന്‍ബലത്തിലാണ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആത്മ വിശ്വാസത്തോടെ ക്രീസിലിറങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് പെട്ടന്ന് സ്‌കോര്‍ കണ്ടെത്താനാവാത്തതാണ് വിനയായത്.

പൂനെ ഏകദിനം: ഇന്ത്യയ്ക്ക് 72 റണ്‍സിന്റെ തോല്‍വി

ഏഴ് റണ്‍സുമായി ശിഖര്‍ ധവാന് പെട്ടെന്ന് ഗാലറിയിലേക്ക് മടങ്ങിയതോടെ ടീം ഇന്ത്യ സമ്മര്‍ദത്തിലായി. പിന്നീട് വന്ന വീരാട് കോഹ്ലി (61) ഉം രോഹിത് ശര്‍മ (42) ഉം ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ടീമിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും സ്‌കോര്‍ 66 ല്‍ എത്തി നില്‍ക്കെ രോഹിത് ശര്‍മ പുറത്തായി. പിന്നീടങ്ങോട്ട് വന്ന പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് കാര്യമായി തിളങ്ങാനായില്ല. 39 റണ്‍സ് നേടിയ സുരേഷ് റൈന ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാരെല്ലാം പൂര്‍ണ പരാജയമായിരുന്നു.

മൂന്നാം വിക്കറ്റില്‍ കോഹ്ലി-റൈന സഖ്യം 71 റണ്‍സ് നേടിയെങ്കിലും വിജയക്കാനായില്ല. സ്‌കോര്‍ 137 ല്‍ നില്‍ക്കെ സുരേഷ് റൈന ദോഹര്‍ത്തിക് ക്യാച്ച് നല്‍കി പുറത്തായി. യുവരാജ് (ഏഴ്), ക്യാപ്റ്റന്‍ ധോണി (19), ജഡേജ (11), അശ്വിന്‍ (അഞ്ച്), ബിനയ് കുമാര്‍ (18), വിനയ് കുമാര്‍ (11) എന്നിവര്‍ പെട്ടെന്ന് കൂടാരം കയറി. ഒരു റണ്‍സുമായി ഇഷാന്ത് ശര്‍മ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍, യുവരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഴ് മത്സരങ്ങളുള്ള പരമ്പര 6-1 ന് ഇന്ത്യയെ കീഴടക്കി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഓസീസിന് ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ജയം ആത്മവിശ്വാസം പകരുന്നതാണ്.
Keywords : Australia stun world champions as Team India lose 1st ODI by 72 runs, Pune, Sports, India, Australia, One day match, Lost, Kohli, Rohit Sharma, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia