മൂന്നാം എകദിനത്തിലും കിവീസിന് ദയനീയ തോല്‍വി; പരമ്പര ഓസീസ് തൂത്തുവാരി

 


മെല്‍ബണ്‍: (www.kvartha.com 09.12.2016) ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയ 3 - 0 ന് തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ കിവീസ് 117 റണ്‍സിനാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഡേവിഡ് വാര്‍ണറുടെ (156) തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുടെ മികവില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് 36.1 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായി.

മൂന്നാം എകദിനത്തിലും കിവീസിന് ദയനീയ തോല്‍വി; പരമ്പര ഓസീസ് തൂത്തുവാരി

265 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ലക്ഷ്യത്തിലെത്താനായില്ല. 34 റണ്‍സെടുത്ത ഗുപ്റ്റിലാണ് കിവീസ് നിരയിലെ ടോപ്പ് സ്‌കോറര്‍. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ്, ജയിംസ് ഫോക്‌നര്‍, ട്രാവിസ് ഹെഡ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.

പരമ്പരയില്‍ രണ്ടു സെഞ്ച്വുറി നേടിയ വാര്‍ണര്‍ കളിയിലെയും പരമ്പരയിലെയും താരമായി. ആദ്യ മത്സരത്തില്‍ 68 റണ്‍സിനും, രണ്ടാം മത്സരത്തില്‍ 116 റണ്‍സിനുമായിരുന്നു ഓസീസിന്റെ ജയം.

Keywords : Sports, Cricket, Australia, New Zealand, One day match, Sports, Australia beats New Zealand by 117 runs to complete ODI sweep after another David Warner century.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia