ഐഎസ്എല്‍ ഫൈനല്‍ മത്സരം കാണുന്നതിനിടെ സംഘര്‍ഷം; യുവാവിനെ തല്ലി നടുവൊടിച്ചെന്ന കേസില്‍ 9 പേര്‍ അറസ്റ്റില്‍

 


ആളൂര്‍: (www.kvartha.com 25.03.2022) ഐഎസ്എല്‍ ഫൈനല്‍ മത്സരം കാണുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ തല്ലി നടുവൊടിച്ചെന്ന കേസില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. തൃശൂര്‍ ജില്ലക്കാരായ ആകര്‍ഷ് (27), അന്‍സല്‍ ഹബീബ് (21), സാലിഹ് (22), ശ്രീനില്‍ (25) സുല്‍ഫികര്‍ (27), പവല്‍ജോസ് (20), ഹുസൈന്‍ (24), മുഹമ്മദ് ശഹനാസ് (23) മിഥുന്‍ രാജ് (22) എന്നിവരെയാണ് ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ബിഗ് സ്‌ക്രീനില്‍ ഐ.എസ്.എല്‍ ഫൈനല്‍ മത്സരം കാണുന്നതിനിടെയായിരുന്നു സംഘര്‍ഷം. ഹൈദരാബാദ് എഫ്‌സി ഗോളടിച്ചപ്പോള്‍ കൈയടിച്ച ആരാധകന്‍ സുധീഷിനെ (45) കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ചേര്‍ന്ന് തല്ലി നടുവൊടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് മുന്നിട്ട് നില്‍ക്കെ 88-ാം മിനിറ്റില്‍ ഹൈദരാബാദ് എഫ്‌സി ഗോളടിച്ചപ്പോള്‍ കൈയടിച്ചതിനാണ് യുവാവിനെ പ്രതികള്‍ ആക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ഐഎസ്എല്‍ ഫൈനല്‍ മത്സരം കാണുന്നതിനിടെ സംഘര്‍ഷം; യുവാവിനെ തല്ലി നടുവൊടിച്ചെന്ന കേസില്‍ 9 പേര്‍ അറസ്റ്റില്‍

Keywords:  News, Kerala, Sports, Youth, Police, Arrest, Arrested, Crime, ISL, Attacked while watching IPL final; 9 arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia