ജയ്പൂരില്‍ റണ്‍മഴ പെയ്തു; ഇന്ത്യയ്ക്ക് ചരിത്ര വിജയം

 


ജയ്പൂര്‍: റണ്‍മഴ പെയ്ത ജയ്പൂര്‍ ഏകദിനത്തില്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചപ്പോള്‍ രോഹിത് ശര്‍മ (141)യും, ശിഖര്‍ ധവാനും(95) ഒപ്പം വീരാട് കോഹ്ലിയും(100) ചേര്‍ന്ന് അതേനാണയത്തില്‍ തന്നെ ഓസീസ് ബൗളര്‍മാര്‍ക്കും മറുപടി നല്‍കി.

ഓസീസ് ക്യാപ്റ്റന്‍ ബെയ്‌ലിയുടെ (92)യും ഹ്യൂസിന്റെ (83) തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ 359 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ രോഹിതും വിരാടും, ധവാനും അടങ്ങിയ ത്രൂമൂര്‍ത്തികള്‍ ഇന്ത്യയ്ക്ക് അവശ്വസനീയമായ വിജയമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചു. ഓസീസ് ബൗളര്‍മാരെ നിലംപരിശാക്കിയ മൂവരും 39 പന്തുകള്‍ ബാക്കിനില്‍ക്കെ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യയ്ക്ക് സമ്മാനിച്ചത്.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് നേടുന്ന ചരിത്ര വിജയമാണ് ഇന്ത്യ ജയ്പൂരില്‍ കാഴ്ചവെച്ചത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. മാത്രമല്ല ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് കോഹ്‌ലിയുടേത്.

ഓസീസ് ബാറ്റിംഗ് നിരയില്‍ അഞ്ചു പേരാണ് അര്‍ധ സെഞ്ച്വറി കുറിച്ചത്. ഷെയിന്‍ വാട്‌സണ്‍ (59), മാക്‌സ്‌വെല്‍ (53) എന്നിവരും ഓസീസിന് വേണ്ടി തിളങ്ങി. വളരെ അനായാസമായാണ് ഓസീസ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 12 സിക്‌സറുകളാണ് ഓസീസിന്റെ സ്‌കോര്‍ ബോര്‍ഡില്‍ പിറന്നത്.

ജയ്പൂരില്‍ റണ്‍മഴ പെയ്തു; ഇന്ത്യയ്ക്ക് ചരിത്ര വിജയം

360 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തു. ഓപണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും പതിയെ സ്‌കോറിങിന് വേഗത കൂട്ടി. പിന്നീട് ആക്രമിച്ചു കളിച്ചു. തുടരെ സിക്‌സറുകളും ബൗണ്ടറികളുമടിച്ച് ഇരുവരും ഓസീസ് ബൗളര്‍മാരെ വെള്ളംകുടിപ്പിച്ചു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 176 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 1998ല്‍ സച്ചിന്‍- ഗാംഗുലി സഖ്യം നേടിയ 175 റണ്‍സെന്ന കൂട്ടുകെട്ടാണ് ഇരുവരും മറികടന്നത്.

95 റണ്‍സുമായി ധവാന്‍ ഗാലറിയിലേക്ക് മടങ്ങി. മൂന്നാമനായി ഇറങ്ങിയ കോഹ്ലി തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിച്ചു. വെറും 52 പന്തില്‍ നിന്നാണ് കോഹ്ലി സെഞ്ച്വറി തികച്ചത്. പിന്നീടങ്ങോട്ട് ഓസീസ് ബൗളര്‍മാര്‍ക്ക് തെല്ലും ആശ്വസിക്കാന്‍ വകനല്‍കാതെയായിരുന്നു ഇരുവരുടെയും ബാറ്റിംഗ്. 44 ാം ഓവറില്‍ തന്നെ ഇന്ത്യ വിജയലക്ഷ്യം കണ്ടു.

ഏഴ് ഏകദിനങ്ങളുള്ള പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1 എന്ന നിലയില്‍ സമനിലയാണ് ഇരു ടീമുകളും.
Keywords : India, Australia, Cricket, Sports, Winner, Virat Kohli, Rohit Sharma, Shiker Dawan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia