ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.06.2021) 2021 ലെ അര്‍ജുന, ധ്യാന്‍ ചന്ദ്, രാജീവ് ഗാന്ധി ഖേല്‍രത്ന, രാഷ്ട്രീയഖേല്‍ പ്രോത്സാഹന്‍ പുരസ്‌ക്കാര്‍, ദ്രോണാചാര്യ അവാര്‍ഡുകള്‍ക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ കേന്ദ്ര യുവജന മന്ത്രാലയത്തിലേക്ക് ശുപാര്‍ശ ചെയ്ത് അയക്കുന്നതിന് ജൂണ്‍ 12 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണം.
അപൂര്‍ണമായതും നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷയുടെ നിര്‍ദിഷ്ട മാതൃകകളും മറ്റ് വിശദ വിവരങ്ങളും www.sportscouncil.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍:0471-2330167.
Keywords: Thiruvananthapuram, News, Kerala, Award, Sports, Application, Sports Awards, Applications are invited for Sports Awards
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

