SWISS-TOWER 24/07/2023

ഇന്ത്യ പാക് ലോകകപ്പ് മല്‍സരത്തില്‍ അമിതാഭ് ബച്ചന്‍ കമന്റേറ്ററാകും

 


ന്യൂഡല്‍ഹി: (www.kvartha.com 03/02/2015) ഇന്ത്യ പാക് ലോകകപ്പ് മല്‍സരത്തില്‍ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ കമന്റേറ്ററാകും. ഇതിന്റെ ത്രില്ലിലാണിപ്പോള്‍ താരം. 2015 ഫെബ്രുവരി 15ന് നടക്കുന്ന മല്‍സരത്തിലാണ് അമിതാഭ് ബച്ചന്‍ ഹര്‍ഷ ഭോഗ്ലേയ്ക്കും കപില്‍ ദേവിനും ഒപ്പം ചേരുന്നത്.

ഒരു നല്ല കമന്റേറ്ററാകാനുള്ള ഉപദേശങ്ങള്‍ കപില്‍ ദേവില്‍ നിന്നും ഭോഗ്ലേയില്‍ നിന്നും സ്വീകരിച്ചുവരികയാണെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഷമിതാഭിന്റെ പ്രമോഷനായി ഡല്‍ഹിയിലെത്തിയതായിരുന്നു ബച്ചന്‍.

ഫെബ്രുവരി 6നാണ് ഷമിതാഭ് തീയേറ്ററുകളിലെത്തുന്നത്. സംവിധായകന്‍ ആര്‍ ബല്‍ക്കിയുടെ ശ്രമഫലമായാണ് തനിക്ക് ഇന്ത്യ പാക് മല്‍സരത്തില്‍ കമന്റേറ്ററാകാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ് നടന്‍ ധനുഷാണ് ഷമിതാഭില്‍ പ്രധാനവേഷം ചെയ്യുന്നത്. ധനുഷിന് ശബ്ദം നല്‍കിയിരിക്കുന്നതും അമിതാഭ് ബച്ചനാണ്.

SUMMARY: New Delhi: Megastar Amitabh Bachchan is busy cramming to get into the intricacies of cricket terminologies ahead of his debut commentary stint during the upcoming India- Pakistan match of the 2015 World Cup.
ഇന്ത്യ പാക് ലോകകപ്പ് മല്‍സരത്തില്‍ അമിതാഭ് ബച്ചന്‍ കമന്റേറ്ററാകും
Keywords: ICC World Cup 2015, India vs Pakistan, Amitabh Bachchan, Harsha Bhogle, Kapil Dev, Cricket World Cup, World Cup, Cricket news
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia