Ambati Rayudu | 'ഐപിഎല്‍ കിരീടം കിട്ടില്ല'; റണ്‍ വേട്ടക്കാരനുള്ള ഓറന്‍ജ് കാപ് സ്വന്തമാക്കിയ ആര്‍സിബി താരം വിരാട് കോലിയ്‌ക്കെതിരെ ഒളിയമ്പെയ്ത് അംബാട്ടി 

 
Ambati Rayudu takes a dig at Virat Kohli’s Orange Cap award in IPL 2024, Orange Cap, Wins, IPL, Ambati Rayudu, KKR


*മത്സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ടോക് ഷോയിലായിരുന്നു പരാമര്‍ശം

*റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒമ്പതാം സ്ഥാനത്തുള്ള സുനില്‍ നരെയ്ന്‍ മാത്രമാണുള്ളത്. 

*15 മത്സരങ്ങളില്‍ 741 റണ്‍സാണ് താരമെടുത്തത്.

ചെന്നൈ: (KVARTHA) ഐപിഎല്ലിലെ 15 മത്സരങ്ങളില്‍ 741 റണ്‍സുമായി ആര്‍സിബി താരം വിരാട് കോലി റണ്‍ വേട്ടയില്‍ മുന്നിലെത്തിയെങ്കിലും ആര്‍സിബി എലിമിനേറ്ററില്‍ പുറത്തായിരുന്നു. അതേസമയം, റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒമ്പതാം സ്ഥാനത്തുള്ള സുനില്‍ നരെയ്ന്‍ മാത്രമാണുള്ളത്. 14 മത്സരങ്ങളില്‍ നിന്ന് 488 റണ്‍സും 17 വികറ്റും വീഴ്ത്തിയ നരെയ്‌നും 12 കളികളില്‍ 435 റണ്‍സടിച്ച് 15-ാം സ്ഥാനത്തുള്ള ഫില്‍ സാള്‍ടും നല്‍കിയ തുടക്കങ്ങളായിരുന്നു സീസണില്‍ കൊല്‍കത്തയുടെ കുതിപ്പിന് ഊര്‍ജമായത്.

ഇപ്പോഴിതാ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വികറ്റിന് തകര്‍ത്ത് കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടിയതിന് പിന്നാലെ റണ്‍ വേട്ടക്കാരനുള്ള ഓറന്‍ജ് കാപ് സ്വന്തമാക്കിയ വിരാട് കോലിയെ ചൊറിയുകയാണ് അംബാട്ടി റായുഡു. ഓറന്‍ജ് കാപ് സ്വന്തമാക്കിയാലും ഐപിഎല്‍ കിരീടം കിട്ടില്ലെന്നാണ് മുന്‍ ഇന്‍ഡ്യന്‍ താരം പറഞ്ഞത്. 

'സുനില്‍ നരെയ്‌നും ആന്ദ്രെ റസലിനും മിച്ചല്‍ സ്റ്റാര്‍കിനുമൊപ്പം അവസരത്തിനൗത്ത് ഉയര്‍ന്നതിന് അഭിനന്ദനങ്ങള്‍ കൊല്‍ക്കത്ത. കുറെ വര്‍ഷങ്ങളായി നമ്മള്‍ കാണുന്നതാണിത്. നിങ്ങള്‍ക്ക് ഐപിഎല്‍ കിരീടം സമ്മാനിക്കാന്‍ ഓറന്‍ജ് കാപ് ഒന്നൂല്ല. അതിന് പകരം ടീമിലെ ഓരോ താരങ്ങളും 300 റണ്‍സ് വീതം നേടുന്നതാണ്.'- എന്നാണ് മത്സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ടോക് ഷോയില്‍ റായുഡു കോലിക്കെതിരെ പരോക്ഷ പരാമര്‍ശം നടത്തിയത്.



 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia