ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ഒന്‍പത് വിക്കറ്റിനാണ് ലങ്ക ഇന്ത്യയെ തകര്‍ത്തത്. 139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 19.5 ഓവറില്‍ ലക്ഷ്യം കണ്ടു.

ഓപ്പണര്‍മാരായ തരംഗയും ദില്‍ഷനും അര്‍ദ്ധസെഞ്ചുറി നേടി. 50 റണ്‍സെടുത്ത ദില്‍ഷന്റെ വിക്കറ്റ് മാത്രമാണ് ലങ്കക്ക് നഷ്ടമായത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 138 റണ്‍സിന് പുറത്തായി. 65 റണ്‍സെടുത്ത ഗംഭീര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറ്റെല്ലാവരും വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങുകയായിരുന്നു. 

നാലുപേര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. 15 റണ്‍സെടുത്ത് സേവാഗും ഒരു റണ്ണെടുത്ത് കോലിയും റെയ്നയും, റണ്ണൊന്നും എടുക്കാതെ രോഹിത് ശര്‍മയും പുറത്തായി. ധോണി 11 റണ്‍സും അശ്വിന്‍ 21 റണ്‍സും എടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി പെരേരയും മാത്യൂസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

English Summery
Hambantota (Sri Lanka): Openers Upul Tharanga and Tillakaratne Dilshan slammed fine fifties as Sri Lanka registered a thumping 9-wicket win over India in the 2nd ODI to level the series 1-1 on Tuesday after their bowlers skittled India out for a meagre 138 runs .
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia