ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ഇന്ത്യ രണ്ട് ടെന്നീസ് ടീമിനെ അയക്കും
Jun 21, 2012, 14:25 IST
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ഇന്ത്യ രണ്ട് ടെന്നീസ് ടീമുകളെ അയക്കും. ഓള്‍ ഇന്ത്യാ ടെന്നീസ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
2012ല്‍ ലണ്ടനില്‍ നടക്കുന്ന ഒളിമ്പിക്സില്‍ ഡബിള്‍സ് വിഭാഗത്തില്‍ രണ്ട് ടീമുകളെ അയക്കാനാണ് തീരുമാനം. മഹേഷ് ഭൂപതി ബൊപ്പണ്ണയ്ക്കൊപ്പവും ലിയാണ്ടര്‍ പേസിനൊപ്പം റോക്കി വിഷ്ണു വര്‍ദ്ധനും മല്‍സരങ്ങളില്‍ പങ്കെടുക്കും. ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ ഖന്നയാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ ലിയാണ്ടര്‍ പേസ് അസോസിയേഷന്റെ തീരുമാനത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഒളിമ്പിക്‌സ് ടെന്നീസില്‍ രണ്ട് ടീമിനെ അയച്ചാല്‍ പിന്മാറുമെന്ന് ലിയാണ്ടര്‍ പേസ് നേരത്തേ വ്യക്തമാക്കിയിരുന്നു. റാങ്കിംഗില്‍ താഴെയുള്ളവരുമായി കളിക്കാന്‍ തയ്യാറല്ലെന്നും നിര്‍ബന്ധിച്ചാല്‍ പിന്മാറുമെന്നും കാണിച്ച് പേസ്, ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന് കത്തയച്ചിരുന്നു.
English Summery
AITA to send two teams to London, Leander Paes undecided

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.