യൂറോ കപ്പിന്റെ മറവില്‍ ലൈംഗീക വ്യാപാരം; യുവതികള്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു
Jun 25, 2012, 20:53 IST
കീവ്: യൂറോ കപ്പിന്റെ മറവില്‍ ഉക്രൈനില്‍ ലൈംഗീക വ്യാപാരം പൊടിപൊടിക്കുന്നതായി ആരോപിച്ച് മൂന്ന് യുവതികള്‍ തുണിയുരിയല്‍ പ്രതിഷേധവുമായി ലോകശ്രദ്ധയാകര്‍ഷിച്ചു.
ഇംഗ്ലണ്ട് ഇറ്റലി മല്‍സരവേദിയായ കിവിയിലെ സ്റ്റേഡിയത്തിന് മുകളിലായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. അല്‍പവസ്ത്രധാരികളായെത്തിയെ മുന്നംഗ സംഘം സുരക്ഷാ സൈനീകരുടെ കണ്ണുവെട്ടിച്ചാണ് 10 അടി പൊക്കമുള്ള മതിലിനുമുകളിലെത്തിയത്. തുടര്‍ന്ന് യൂറോകപ്പിനെ അധിക്ഷേപിച്ച് മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമുയര്‍ത്തി സ്ത്രീകള്‍ പ്രതിഷേധമറിയിച്ചു.
രാജ്യത്തെ ലൈംഗീക വ്യാപാര ചൂഷണം ലോകത്തിന് മുന്‍പില്‍ ബോധ്യപ്പെടുത്താനായിരുന്നു സ്ത്രീകള്‍ തുണിയുരിഞ്ഞത്. ഉക്രൈനിലെ രാഷ്ട്രീയ വേര്‍തിരിവും അനീതിയുമാണ് സ്ത്രീകളെ ലൈംഗീക വ്യാപാരത്തിന് പ്രോല്‍സാഹിപ്പിക്കുന്നതെന്നും ഇത് ലോകം തിരിച്ചറിയണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ഇവരെ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയതോടെ ഇവരുടെ പ്രതിഷേധം ശക്തിയാര്‍ജ്ജിച്ചു. ഇതിനിടെ പ്രതിഷേധക്കാരുടെ ആക്രമണത്തിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരയായി. പിന്നീട് ഒരു വിധത്തില്‍ പോലീസ് ഇവരെ മതിലില്‍ നിന്നും താഴെയിറക്കി പോലീസ് വാഹനത്തിലെത്തിച്ചു.
English Summery
Activists strip in protest against Euro 2012
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.