Aaron Finch Retires | ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു; ടി20 നായകനായി തുടരും

 


സിഡ്നി: (www.kvartha.com) ഓസ്ട്രേലിയന്‍ ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ഏകദിന ക്രികറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ അദ്ദേഹം ടീമിനെ അവസാനമായി നയിക്കും. അതേസമയം ടി20 ടീമിനെ ഫിഞ്ച് തന്നെ നയിക്കും. അടുത്ത മാസം സ്വന്തം മണ്ണില്‍ ലോകകപ് കിരീടം നിലനിര്‍ത്താനാണ് ഫിഞ്ച് ലക്ഷ്യമിടുന്നത്.
                   
Aaron Finch Retires | ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു; ടി20 നായകനായി തുടരും

35 കാരനായ താരം 145 ഏകദിനങ്ങള്‍ കളിക്കുകയും 54 എണ്ണത്തില്‍ ടീമിനെ നയിക്കുകയും ചെയ്തു. 5401 ഏകദിന റണ്‍സ് നേടിയ ഫിഞ്ച് ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടിയ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരില്‍ നാലാമതാണ്. റികി പോണ്ടിംഗ് (29), ഡേവിഡ് വാര്‍ണര്‍, മാര്‍ക് വോ (18) എന്നിവരാണ് മുന്നില്‍.

ഓസ്ട്രേലിയയുടെ 24-ാം ഏകദിന ക്യാപ്റ്റനായ ആരോണ്‍ ഫിഞ്ച് അടുത്തിടെയായി മോശം പ്രകടനമാണ് ബാറ്റിങ്ങില്‍ കാഴ്ച വെക്കുന്നത്. 0,5,5,1,15,0,0 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ അവസാന ഏഴ് ഏകദിന ഇനിംഗ്സുകളിലെ സ്‌കോര്‍.

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, National, Top-Headlines, Sports, Cricket, Australia, International, One day match, World Cup, Aaron Finch, Aaron Finch Retires From One-Day Internationals And Continues As T20 Captain.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia