Tata Group | വരുമോ ടാറ്റ ഗ്രൂപിന്റെ 'മെയ്ഡ് ഇന്‍ ഇന്‍ഡ്യ' ഐഫോണ്‍?; ഈ കംപനിയുമായി ചര്‍ചകള്‍ നടക്കുന്നതായി റിപോര്‍ട്
Sep 10, 2022, 12:22 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ടാറ്റ ഗ്രൂപ് ഉടന്‍ തന്നെ ഐഫോണ്‍ ഇന്‍ഡ്യയില്‍ നിര്‍മിച്ചേക്കും. അതിനുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. സംയുക്ത സംരംഭത്തിന് കീഴില്‍ ഇന്‍ഡ്യയില്‍ ആപിളിനായി അസംബ്ലി യൂണിറ്റ് സ്ഥാപിക്കുന്നതിന് ടാറ്റ ഗ്രൂപ് തായ്വാന്‍ വിതരണക്കാരായ വിസ്ട്രോണ്‍ കോര്‍പറേഷനുമായി ചര്‍ച നടത്തിവരികയാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
തായ്വാനിലെ വിസ്ട്രോണും ടാറ്റ ഗ്രൂപും തമ്മിലുള്ള ഇടപാടിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് നിരവധി സാധ്യതകള്‍ പരിഗണിക്കുന്നുണ്ടെന്ന് റിപോര്‍ടില്‍ പറയുന്നു. ടാറ്റ ഗ്രൂപ്, വിസ്ട്രോണ്‍ ഇന്‍ഡ്യയില്‍ കുറച്ച് ഓഹരികള്‍ വാങ്ങുന്നുവെന്ന് ആദ്യ ഓപ്ഷന്‍ പറയുന്നു. രണ്ടാമത്തെ ഓപ്ഷന്‍ ഒരുമിച്ച് ഒരു പുതിയ അസംബ്ലിംഗ് യൂണിറ്റ് ഉണ്ടാക്കുക എന്നതാണ്. ഇത് ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. തല്‍ക്കാലം ഓഹരി വാങ്ങലിന് മാത്രമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് വിവരം. കംപനിയുടെ ഓഹരികള്‍ വാങ്ങുന്നതിലൂടെ ടാറ്റ ഗ്രൂപിന് ടെക്‌നോളജി നിര്‍മാണ കാര്യക്ഷമത പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് പറയുന്നത്.
ഐഫോണ്‍ നിര്‍മാതാക്കളായ ആപിള്‍ 2017 മുതല്‍ ഇന്‍ഡ്യയില്‍ ഐഫോണ്‍ അസംബിള്‍ ചെയ്യുന്നുണ്ട്. നേരത്തെ വിസ്ട്രോണും ഫോക്സ്‌കോണും ആപിളിന്റെ ഐഫോണുകള്‍ ഇന്‍ഡ്യയില്‍ അസംബിള്‍ ചെയ്യുന്നതിനായി തങ്ങളുടെ യൂനിറ്റുകള്‍ സ്ഥാപിച്ചിരുന്നു. ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 12 എന്നിവ ഇന്‍ഡ്യയിലെ വിസ്ട്രോണ്‍ ഫാക്ടറിയിലാണ് അസംബിള്‍ ചെയ്തിരിക്കുന്നത്. ചൈനയ്ക്ക് പിന്നാലെ ഐഫോണ്‍ 14ന്റെ നിര്‍മാണം അടുത്ത ആറാഴ്ചയ്ക്കുള്ളില്‍ ഇന്‍ഡ്യയിലും ആരംഭിക്കും.
< !- START disable copy paste -->

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, National, World, Top-Headlines, Business, Apple, Ratan Tata, India, Report, iPhone, Tata Group, iPhone made by Tata Group in India? It may happen soon.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.