ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ വിവാഹിതനായി; വധു ബാസ്‌ക്കറ്റ് ബോള്‍ താരം

 


ന്യൂഡല്‍ഹി: (www.kvartha.com 10.12.2016) ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ഇഷാന്ത് ശര്‍മ വിവാഹിതനായി. വാരാണസി സ്വദേശിനിയായ ബാസ്‌ക്കറ്റ് ബോള്‍ താരം പ്രതിമാ സിംഗാണ് വധു. ഗുഡ്ഗാവിലെ നോട്ടിംഗ്ഹാം ഹില്‍സിലെ ഫാം ഹൗസില്‍ നടന്ന വിവാഹ ചടങ്ങില്‍ ഇഷാന്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സംബന്ധിച്ചു.

വെള്ളിയാഴ്ച നടന്ന വിവാഹ സല്‍ക്കാരത്തില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും, യുവരാജ് സിംഗ് എന്നിവര്‍ പങ്കെടുത്തിരുന്നു. ഏഷ്യന്‍ ഗെയിംസ് അടക്കമുള്ള മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി കളിച്ച താരമാണ് പ്രതിമാ സിംഗ്.

കഴിഞ്ഞ ജൂണ്‍ 19നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. പ്രതിമയുടെ നാലു സഹോദരിമാരും ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ താരങ്ങളായിരുന്നു.

ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ വിവാഹിതനായി; വധു ബാസ്‌ക്കറ്റ് ബോള്‍ താരം

Keywords : New Delhi, Sports, Cricket, Ishanth Sharma, Wedding, A courtside match: Ishant Sharma weds Pratima Singh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia