പ്രായം വെറും നമ്പർ: 58-ാം വയസ്സിൽ മിസ്റ്റർ വേൾഡ് ചാമ്പ്യനായി കരിവെള്ളൂരിലെ എൻ വി മോഹൻദാസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇന്തോനേഷ്യയിൽ നടന്ന 16-ാമത് ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിലാണ് നേട്ടം.
● മാസ്റ്റേഴ്സ് വിഭാഗത്തിലാണ് സ്വർണം നേടിയത്.
● നിലവിൽ ഗൾഫിൽ ജിം ട്രെയിനറായി ജോലി ചെയ്യുന്നു.
● പയ്യന്നൂർ ജിമ്മിലെ അംഗമാണ് മോഹൻദാസ്.
● കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നൽകി.
കണ്ണൂർ: (KVARTHA) പ്രായം വെറും അക്കം മാത്രമാണെന്നും ശാരീരികക്ഷമത നിലനിർത്താൻ പ്രായം ഒരു തടസ്സമല്ലെന്നും തെളിയിച്ചു കൊണ്ട് കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ എൻ വി മോഹൻദാസ് മിസ്റ്റർ വേൾഡ് ചാമ്പ്യനായി. ഇന്തോനേഷ്യയിൽ വെച്ച് നടന്ന പതിനാറാമത് ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ജിമ്മിലെ എൻ വി മോഹൻദാസാണ് മാസ്റ്റേഴ്സ് വിഭാഗത്തിൽ സ്വർണം നേടി ലോക ചാമ്പ്യനായി മാറിയത്.
തന്റെ അൻപത്തിയെട്ടാമത്തെ വയസ്സിലാണ് മോഹൻദാസ് ഈ അതുല്യമായ നേട്ടം കൈവരിച്ചത്. നിലവിൽ ഗൾഫിൽ ജിം ട്രെയിനറായി ജോലി ചെയ്തുവരികയാണ് എൻ വി മോഹൻദാസ്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ എൻ വി മോഹൻദാസിന് കണ്ണൂർ ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. മോഹൻദാസ് പ്രായത്തെ പരിഗണിക്കാതെ ഇന്ത്യയ്ക്ക് തന്നെ എല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ് കൈവരിച്ചതെന്ന് ബോഡി ബിൽഡിംഗ് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
വാർത്താസമ്മേളനത്തിൽ എൻ വി മോഹൻദാസിനൊപ്പം കണ്ണൂർ ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ ഭാരവാഹികളായ ടി നൗഷൽ (തലശേരി), സെക്രട്ടറി കെ പി മുഹമ്മദ് തജ്‌വീർ, ട്രഷറർ വി വിനീഷ്, രവീന്ദ്രൻ, ജയരാജൻ എന്നിവരും പങ്കെടുത്തു.
പ്രായത്തെ തോൽപ്പിച്ച് ലോക ചാമ്പ്യനായ എൻ വി മോഹൻദാസിൻ്റെ വാർത്ത നിങ്ങളും പങ്കുവെക്കൂ.
Article Summary: 58-year-old N V Mohandas from Kannur won the Mr. World Bodybuilding Masters Championship in Indonesia.
#MrWorld #NVMohandas #Bodybuilding #MastersChampion #Kannur #KeralaPride
