ADVERTISEMENT
കൊച്ചി: സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന സൂപ്പര്‍ ഹിറ്റ് ചിത്രം പോലെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗും സൂപ്പര്‍ ഹിറ്റായെന്ന് റിപോര്‍ട്ട്. താരങ്ങളുടെ ക്രിക്കറ്റ് മല്‍സരം കാണുവാന്‍ ആരാധകരുടെ വലിയ കൂട്ടമാണ് സ്റ്റേഡിയങ്ങളിലേക്ക് എത്തിയത്. കൊച്ചിയില്‍ നടന്ന കേരള സ്ട്രൈക്കേഴ്സ്-മുംബൈ ഹീറോസ് മല്‍സരം തന്നെ ഇതിന് ഉദാഹരണം. ടിക്കറ്റ് വില്പനയിലൂടെയും ടീം സ്പോണ്‍സര്‍ഷിപ്പിലൂടെയും ആണ് ടീമുകള്‍ വരുമാനം നേടിയത്. കേരള സ്ട്രൈക്കേഴ്സിന് ആദ്യസീസണില്‍ ചെലവായത്, ഏകദേശം മൂന്നരക്കോടി രൂപയാണ്, എന്നാല്‍ പരസ്യവരുമാനത്തിലൂടെ മുടക്കിയതിലേറെ തുക ലഭിച്ചെന്നാണ് റിപോര്‍ട്ട്. അടുത്ത സീസണ് മുതല്‍ ടെലിവിഷന്‍ സം പ്രേഷണാവകാശം ഏതെങ്കിലും ഒരു ചാനലിന് മാത്രമായി നല്കി വരുമാനം ഇരട്ടിയാക്കാനാണ് സിസിഎല്‍ സംഘാടകരുടെ തീരുമാനം. 250 കോടി മുതല്‍ 300 കോടി വരെ ചാനലിന് സം പ്രേഷണാവകാശം വില്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

