Extension | ഓണം യാത്രകൾക്ക് ആശ്വാസം: മംഗ്ളൂറില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമുള്ള സ്‌പെഷ്യല്‍ ട്രെയിനിന്റെ സർവീസ് നീട്ടി
14 സ്ലീപ്പർ ക്ലാസ് കോച്ചുകൾ ഉൾപ്പെടെയാണ് ട്രെയിൻ സർവീസ്
പാലക്കാട്: (KVARTHA) യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മംഗ്ളൂറിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസ് നീട്ടിയതായി റെയിൽവേ അറിയിച്ചു. ഓണം അടക്കമുള്ള ആഘോഷങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ നിരവധി യാത്രക്കാർക്ക് ഗുണം ചെയ്യുന്ന പ്രഖ്യാപനമാണ് റെയിൽവേയിൽ നിന്നുണ്ടായത്.
ട്രെയിൻ നമ്പർ 06041 മംഗ്ളുറു ജംഗ്ഷൻ-കൊച്ചുവേളി സ്പെഷൽ ഓഗസ്റ്റ് 24, 29, 31, സെപ്റ്റംബർ 5, 7, 12, 14, 19, 21, 26, 28 തീയതികളിൽ വൈകീട്ട് 7:30ന് മംഗ്ളുറു ജംഗ്ഷനിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 8 മണിക്ക് കൊച്ചുവേളിയിൽ എത്തും.
ട്രെയിൻ നമ്പർ 06042 കൊച്ചുവേളി-മംഗ്ളുറു ജംഗ്ഷൻ സ്പെഷൽ ഓഗസ്റ്റ് 25, 30, സെപ്റ്റംബർ 1, 6, 8, 13, 15, 20, 22, 27, 29 തീയതികളിൽ വൈകീട്ട് 6:40ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 7 മണിക്ക് മംഗ്ളുറു ജംഗ്ഷനിൽ എത്തും.
14 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 3 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 2 ലഗേജ് കം ബ്രേക്ക് വാനുകൾ എന്നിവയാണ് ട്രെയിനിൽ ഉണ്ടാവുക.