Response | 'സോറി, എനിക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ല' : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് നടന്‍ രജനീകാന്ത് 

 
Rajinikanth responding to Hema Committee report

Photo Credit: facebook/ Rajanikanth

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി  ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. 

ന്യൂഡെല്‍ഹി: (KVARTHA) മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ ചൂഷണങ്ങൾ തുറന്നുപറയുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി  ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ പീഡന വിവാദങ്ങളും, ലൈംഗീകാതിക്രമ കേസുകളും വന്‍ ചര്‍ച്ചയാകുന്നതിനിടയിലാണ് രജനീകാന്ത് വേറിട്ട പ്രതികരണം അറിയിച്ചത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് രജനികാന്തിനോട് ചോദിച്ചപ്പോള്‍ 'എനിക്ക് ഇതൊന്നും അറിയില്ല, ക്ഷമിക്കണം' എന്നായിരുന്നു താരത്തിന്റെ മറുപടി.

മലയാള സിനിമാ ലോകത്ത് മാത്രമല്ല ഇന്ത്യയിലെ മറ്റ് പല സിനിമ രംഗങ്ങളിലും ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പ്രധാന ചര്‍ച്ചാ വിഷയമാണ്. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്  സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അമ്മയുടെ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്) പ്രസിഡന്റ് സ്ഥാനത്തുനിന്നും മുഴുവന്‍ ഭരണസമിതിക്കൊപ്പം രാജിവച്ചിരുന്നു. അമ്മയിലെ അംഗങ്ങളായ ഇടവേള ബാബു, നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മുകേഷ് തുടങ്ങിയ നിരവധി താരങ്ങള്‍ക്കെതിരെയാണ് ലൈംഗീകാരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia