Viral | 'ജനക്കൂട്ടത്തിന്റെ ശല്യമില്ലാതെ അവര്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നു'; നയന്‍താരയുടയെും വിഘ്നേഷ് ശിവന്റെയും ഡെല്‍ഹിയില്‍നിന്നുള്ള വീഡിയോ വൈറല്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 30 മിനുട്ടോളം ക്യൂവില്‍ നിന്നാണ് സീറ്റ് കിട്ടിയതെന്ന് വിഘ്നേഷ്.
● ഇരട്ടക്കുട്ടികള്‍ക്കൊപ്പം കുത്തബ് മിനാര്‍ സന്ദര്‍ശിച്ചിരുന്നു.
ദില്ലി: (KVARTHA) കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ നടി നയന്‍താരയുടെ (Nayanthara) പിറന്നാള്‍ കഴിഞ്ഞത്. നവംബര്‍ 17 ഞായറാഴ്ച നയന്‍താര എയര്‍പോര്‍ട്ട് ലോഞ്ചില്‍ വച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങളും നേരത്തെ വൈറലായിരുന്നു.
നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന പേരില്‍ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയും നയന്‍താരയുടെ ജന്മദിനത്തില്‍ റിലീസായിരുന്നു. നയന്‍താരയും വിഘ്‌നേഷും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് ഈ ഡോക്യുമെന്ററിയുടെ ഉള്ളടക്കം. ഡോക്യുമെന്ററിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് വിവരം.
താരദമ്പതികള്‍ ഇരുവരും അടുത്തിടെ നയന്‍താരയുടെ ജന്മദിനം ആഘോഷിക്കാന്‍ ദില്ലിയില്‍ എത്തിയിരുന്നു. ഇരട്ടക്കുട്ടികള്‍ക്കൊപ്പം കുത്തബ് മിനാറും സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ ദില്ലിയിലെ ഒരു പ്രാദേശിക ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
നയന്‍താരയും വിഘ്നേഷ് ശിവനും കൊണാട്ട് പ്ലേസിലെ ഒരു സാധാരണ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സെലിബ്രിറ്റികളെന്ന് നാട്ടുകാര്‍ തിരിച്ചറിയാതെ ക്യൂവില്‍ കാത്തുനിന്ന് ഇവര്‍ ഭക്ഷണം ആസ്വദിക്കുന്നത് വീഡിയോയില്‍ കാണാം.
തങ്ങളുടെ ഡിന്നര്‍ ഡേറ്റിന്റെ വീഡിയോ വിഘ്‌നേഷ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. ദില്ലിയില്‍ തങ്ങളെ ആരും തിരിച്ചറിഞ്ഞില്ലെന്നും 30 മിനുട്ടോളം ക്യൂവില്‍ നിന്നാണ് തങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സീറ്റ് കിട്ടിയതെന്നും വിഘ്‌നേഷ് പോസ്റ്റില്‍ പറയുന്നു. ജനക്കൂട്ടത്തിന്റെ ഒരു ശല്യവും ഇല്ലാതെ അവര്‍ ഭക്ഷണം ആസ്വദിക്കുന്നതാണ് ഒരു വീഡിയോയില്‍ കാണുന്നത്. ഡെല്‍ഹിയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടയിലും താര ദമ്പതികളെ ആരും ശ്രദ്ധിച്ചില്ല.
#Nayanthara #VigneshShivan #Delhi #viralvideo #celebritycouple #Indiancinema #Bollywood
