Crisis | വിമാന സര്‍വീസുകള്‍ക്കെതിരായ വ്യാജ ബോംബ് ഭീഷണി; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി വ്യോമയാന മന്ത്രാലയം, പിടിയിലാകുന്നവരെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും

 
Several domestic & international flights get bomb threats, authorities to probe

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വിപിഎന്നും, ഡാര്‍ക്ക് ബ്രൗസറുകളും ഉപയോഗിക്കുന്നു.
● വിമാന കമ്പനി സിഇഒമാരുടെ യോഗം വിളിച്ചിരുന്നു.
● കേസന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലപ്പെടുത്തി.

ദില്ലി: (KVARTHA) ഒരാഴ്ചക്കിടെ രാജ്യത്തിനകത്തെയും പുറത്തെയും 70 വിമാന സര്‍വീസുകള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ശനിയാഴ്ച മാത്രം 30 ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഇതോടെ, ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ ഒന്നിലധികം വിമാനങ്ങളില്‍ ലഭിച്ച വ്യാജ ഭീഷണികളും സുരക്ഷാ മുന്നറിയിപ്പുകളും കാരണം വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷ അപകടത്തിലായിരിക്കുകയാണ്.

Aster mims 04/11/2022

ഭൂരിഭാഗം സന്ദേശവും വന്നത് സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ്. തിരിച്ചറിയാതിരിക്കാന്‍ വിപിഎന്നും, ഡാര്‍ക്ക് ബ്രൗസറുകളും ഉപയോഗിച്ചാണ് വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ വിമാന സര്‍വീസുകള്‍ക്കെതിരായ വ്യാജ ബോംബ് ഭീഷണിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ദില്ലി പോലീസ്. എക്‌സില്‍ വ്യാജ ഭീഷണി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തവരെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ദില്ലി പോലീസ് ആവശ്യപ്പെട്ടിരിരുന്നു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളോട് കുറ്റക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു. 

കൂടാതെ, വ്യാജ ഭീഷണി സന്ദേശങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുകയാണ് വ്യോമയാന മന്ത്രാലയം. ഇത്തരം സന്ദേശങ്ങള്‍ അയക്കുന്ന കുറ്റക്കാരെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതടക്കം കടുത്ത നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് വ്യോമയാന മന്ത്രാലയം. ആവര്‍ത്തിക്കുന്ന ഭീഷണി സന്ദേശങ്ങള്‍ വലിയ പ്രതിസന്ധിയായതിന് പിന്നാലെ വ്യോമയാന മന്ത്രാലയം വിമാന കമ്പനി സിഇഒമാരുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചിരുന്നു.

അതേസമയം, സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരുടെ ഹാന്‍ഡിലുകള്‍ റദ്ദാക്കാനായി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദില്ലി പോലീസിന്റെ സൈബര്‍ സെല്ലിനെയും, ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍ അഥവാ ഐഎഫ്എസ്ഒയെയും ഉള്‍പ്പെടുത്തി കേസന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്.

#India #bombthreat #aviation #security #cybercrime #socialmedia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia