Investigation | തലസ്ഥാനത്തെ റോഡിൽ 'യക്ഷി'യെ കണ്ടെന്ന പ്രചാരണം; യാഥാർഥ്യമെന്ത്?

 
Rumor of 'Yakshi' Seen on Capital Road; What’s the Reality?

Photo Credit: Facebook/ Kerala Police Drivers

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഭീതി പരത്തുന്ന തരത്തിലുള്ള ഒരു സ്ത്രീയുടെ ചിത്രവും ശബ്ദരേഖയുമാണ് യക്ഷിയെന്ന പേരിൽ പ്രചരിക്കുന്നത്. 
● സ്വരാജ് ഗേറ്റ് പ്രദേശത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.  
● ലഹരി വ്യാപനവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം ഉണ്ടാകാനുള്ള സംശയം.


തിരുവനന്തപുരം: (KVARTHA) വിതുര-പൊന്മുടി സംസ്ഥാന ഹൈവേയിലെ സ്വരാജ് ഗേറ്റ് പരിസരത്തായി യക്ഷിയെ കണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം. ഈ സംഭവത്തിൽ വിതുര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീതി പരത്തുന്ന തരത്തിലുള്ള ഒരു സ്ത്രീയുടെ ചിത്രവും ശബ്ദരേഖയുമാണ് യക്ഷിയെന്ന പേരിൽ പ്രചരിക്കുന്നത്. 

Aster mims 04/11/2022

സ്വരാജ് ഗേറ്റിൽ നിന്ന് ചായത്തേക്ക് പോകുന്ന വഴി യക്ഷിയെ കണ്ടെന്നും ഭാഗ്യവശാൽ രക്ഷപ്പെട്ടതെന്നും അതിനാല്‍ അതുവഴി പോകുന്നവർ ശ്രദ്ധിക്കണമെന്നുമാണ് ശബ്ദരേഖയില്‍ പറയുന്നത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ ചിത്രം ബീഹാറിലെ ഒരു ഗ്രാമത്തെക്കുറിച്ചുള്ളതാണെന്ന് കണ്ടെത്തി. ശബ്ദരേഖയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, പ്രദേശവാസിയുടെതാണെന്ന് പൊലീസ് സംശയിക്കുന്നു.

ലഹരി വ്യാപനവുമായി ബന്ധമുണ്ടോ?

യക്ഷിക്കഥയുടെ മറവില്‍ നിരോധിത ലഹരി വസ്‌തുക്കളുടെ വില്‍പ്പന നടത്തുന്നതിനായാണ് പ്രചാരണം നടത്തുന്നതെന്ന് പൊലീസ് പറയുന്നു. ഈ വ്യാജപ്രചാരണത്തിന് പിന്നിൽ അനധികൃത ലഹരി വ്യാപന സംഘമാണോയെന്ന സംശയം പൊലീസിനുണ്ട്. രാത്രി സമയത്ത് ചിലർ സ്വരാജ് ഗേറ്റിന് സമീപം ബൈക്കില്‍ വന്നതിനുശേഷം മടങ്ങുന്നതായി നാട്ടുകാർ പറയുന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഈ വ്യാജപ്രചാരണം മൂലം സ്വരാജ് ഗേറ്റ് പരിസരത്തെ ജനങ്ങൾ ഭീതിയിലാണ്. നിലവിൽ സ്വരാജ് ഗേറ്റും ഇതിനോട് ചേർന്നുള്ള കഫറ്റീരിയയും ശുചിമുറിയും വിശ്രമകേന്ദ്രവുമെല്ലാം അടഞ്ഞ് കിടക്കുകയാണ്.
പൊലീസ് ജനങ്ങളോട് അത്തരം വ്യാജപ്രചാരണങ്ങൾ വിശ്വസിക്കാതിരിക്കാനും, സംശയം തോന്നിയാൽ ഉടൻ പൊലീസിൽ വിവരം നൽകാനും നിർദ്ദേശിച്ചു.

#YakshiRumor, #SwarajGate, #Thiruvananthapuram, #FalseRumors, #PoliceInvestigation, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia