Wedding | കൂട്ടുകാരിയെ ജീവിതപങ്കാളിയാക്കി 'മുടിയന്‍'; നടനും നര്‍ത്തകനുമായ റിഷി എസ് കുമാറും ഡോ. ഐശ്വര്യ ഉണ്ണിയും വിവാഹിതരായി

 
Wedding photo of Rishi S Kumar and Aishwarya Unni
Watermark

Photo Credit: Instagram/Rishi S Kumar

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കഴിഞ്ഞ ദിവസം ഇരുവരുടെയും ഹല്‍ദി വീഡിയോയും പുറത്തുവന്നിരുന്നു.

കൊച്ചി: (KVARTHA) ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ വന്ന് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനും നര്‍ത്തകനുമായ നടന്‍ റിഷി (Rishi S Kumar) വിവാഹിതനായി. അടുത്ത സുഹൃത്തായ ഡോ. ഐശ്വര്യ ഉണ്ണിയെയാണ് (Dr. Aishwarya Unni) ജീവിതസഖിയാക്കിയത്. വിവാഹം കഴിഞ്ഞ വിവരം റിഷി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

Aster mims 04/11/2022

ശിവ ക്ഷേത്രത്തില്‍വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവീട്ടുകാരും ചേര്‍ന്നാണ് വിവാഹം തീരുമാനിച്ചത്. കഴിഞ്ഞ ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. 

നടിയും നര്‍ത്തകിയുമായ ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചിരുന്നു. നിറയെ സര്‍പ്രൈസുകള്‍ ഒളിപ്പിച്ച സിനിമാസ്റ്റൈലിലായിരുന്നു റിഷിയുടെ വേറിട്ട പ്രൊപ്പോസല്‍. ആറ് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും 'ഒഫിഷ്യല്‍' ആക്കാനുള്ള സമയമായെന്നും ആരാധകരെ അറിയിച്ചായിരുന്നു റിഷി കാമുകി ഐശ്വര്യ ഉണ്ണിയെ പ്രൊപ്പോസ് ചെയ്തത്. കഴിഞ്ഞ ദിവസം ഇരുവരുടെയും ഹല്‍ദി വീഡിയോയും പുറത്തുവന്നിരുന്നു.

ഉപ്പും മുളകും എന്ന പരമ്പരയിലെ 'മുടിയന്‍' എന്ന കഥാപാത്രം മലയാളികളുടെ ഇഷ്ടം നേടി. പിന്നീട്, ആ കഥാപാത്രത്തിന്റെ പേരിലാണ് റിഷി അറിയപ്പെട്ടതും. പൂഴിക്കടകന്‍, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. 'നമുക്ക് കോടതിയില്‍ കാണാം' എന്ന സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.


#rishiskumar #aishwaryasunni #uppummulakum #malayalamtv #wedding #celebrity #kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script