Controversy | അശ്ലീല പരാമർശം: യൂട്യൂബർ റൺവീർ അലഹബാദി കൂടുതൽ കേസുകളിൽ കുടുങ്ങുന്നു; പാർലമെന്റിലും വിഷയം ചർച്ചയ്ക്ക്

 
Ranveer Allahbadia's Comments Spark Outrage, Legal Action
Ranveer Allahbadia's Comments Spark Outrage, Legal Action

Photo Credit: Screenshot from a X Video by Ranveer Allahbadia

● റൺവീർ അലഹബാദിക്കെതിരെ കൂടുതൽ കേസുകൾ.
● പ്രിയങ്ക ചതുർവേദി എംപി വിഷയം സഭയിൽ ഉന്നയിക്കുമെന്ന് അറിയിച്ചു
● വിവാദത്തെ തുടർന്ന് റൺവീർ മാപ്പ് പറഞ്ഞിട്ടുണ്ട്.

ന്യൂഡൽഹി: (KVARTHA) യൂട്യൂബ് ഷോയിൽ നടത്തിയ അശ്ലീല പരാമർശങ്ങളുടെ പേരിൽ യൂട്യൂബർ റൺവീർ അലഹബാദിക്കെതിരെ കൂടുതൽ നിയമനടപടികൾ. പ്രശ്നം ഇപ്പോൾ പാർലമെന്റിൽ വരെ ചർച്ചയ്ക്ക് വരികയാണ്. രാജ്യസഭാ അംഗം പ്രിയങ്ക ചതുർവേദി വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് അറിയിച്ചു. 'ഹാസ്യത്തിന്റെ പേരിൽ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല' എന്ന് അവർ എക്സിൽ പോസ്റ്റ് ചെയ്തു.

'നിങ്ങൾക്ക് ഒരു വേദി ലഭിച്ചെന്ന് കരുതി എന്തും പറയാൻ കഴിയില്ല. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഒരാളാണ് അദ്ദേഹം, എല്ലാ രാഷ്ട്രീയക്കാരും അദ്ദേഹത്തിന്റെ പോഡ്‌കാസ്റ്റിൽ ഇരുന്നിട്ടുണ്ട്. പ്രധാനമന്ത്രി അദ്ദേഹത്തിന് ഒരു അവാർഡ് നൽകിയിരുന്നു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ അംഗമെന്ന നിലയിൽ ഞാൻ ഈ വിഷയം ഉന്നയിക്കും', പ്രിയങ്ക ചതുർവേദി കൂട്ടിച്ചേർത്തു.

കൂടുതൽ കേസുകൾ

മുംബൈ പൊലീസിന് പിന്നാലെ അസമിലും റൺവീർ അലഹബാദിക്കെതിരെ കേസ് എടുത്തു. മറ്റു സംസ്ഥാനങ്ങളിലും കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്. അലഹബാദിക്കെതിരെ മുംബൈ കമ്മീഷണർക്കും മഹാരാഷ്ട്ര വനിതാ കമ്മീഷനും പരാതി ലഭിച്ചിട്ടുണ്ട്. ഷോ ജനപ്രീതി നേടുന്നതിനും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനും വേണ്ടി സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. മുംബൈ പൊലീസിന് പരാതി നൽകിയവരിൽ രാഹുൽ ഈശ്വറും ഉണ്ട്.

വിവാദ ചോദ്യം

പ്രമുഖ സ്റ്റാന്റപ്പ് കൊമേഡിയനായ സമയ് റെയ്‌നയുടെ യൂട്യൂബ് ഷോയായ ഇന്ത്യാസ് ഗോട്ട് ലേറ്റന്റിനിടെയായിരുന്നു ബിയർബൈസെപ്‌സ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ താരമായ റൺവീർ അലഹബാദിയുടെ മോശം പരാമർശം. പരിപാടിക്കിടെ ഒരു മത്സരാർത്ഥിയോട് രൺവീർ വിവാദമായ ചോദ്യം ചോദിക്കുകയായിരുന്നു. ഇത് പെട്ടെന്ന് വൈറലായി. പിന്നാലെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി.

പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞുകൊണ്ട് രൺവീർ രംഗത്തെത്തിയിരുന്നു. 'എൻ്റെ അഭിപ്രായം അനുചിതമായിരുന്നു, അത് തമാശയായിരുന്നില്ല. എല്ലാ പ്രായത്തിലുമുള്ള ആളുകൾ പോഡ്‌കാസ്റ്റ് കാണുന്നുണ്ട്. കുടുംബത്തെ ഞാൻ ഒരിക്കലും അവഹേളിക്കില്ല. ഈ പ്ലാറ്റ്‌ഫോം ഞാൻ നന്നായി ഉപയോഗിക്കണമെന്ന് ഈ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചു. വീഡിയോയിലെ മോശം ഭാഗങ്ങൾ നീക്കം ചെയ്യാൻ താൻ 'ഇന്ത്യസ് ഗോട്ട് ലാറ്റന്റി'നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഐസിഡബ്ല്യുഎയുടെ വിമർശനം

അതേസമയം, ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ) റൺവീർ അലഹബാദിയുടെ പരാമർശങ്ങളെ ശക്തമായി അപലപിച്ചു. ഷോയ്ക്ക് ഉടനടി നിരോധനം ഏർപ്പെടുത്തണമെന്നും ഉൾപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അലഹബാദിയയുടെ അഭിപ്രായങ്ങൾ സാമൂഹികവും കുടുംബ മൂല്യങ്ങൾക്കും എതിരാണെന്ന് എഐസിഡബ്ല്യുഎ പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നാഷണൽ ഇൻഫ്യൂവെൻസർ അവാർഡ് ലഭിച്ചയാളാണ് റൺവീർ അലഹബാദി.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്തുക.

YouTuber Ranveer Allahbadia faces more legal trouble after making obscene remarks on a YouTube show. The issue has even reached the Indian Parliament, with Rajya Sabha member Priyanka Chaturvedi raising the matter. Multiple police complaints have been filed against him, and calls are growing for his show to be banned.

#RanveerAllahbadia #ObsceneRemarks #YouTubeControversy #PriyankaChaturvedi #India #LegalAction

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia