Apology | 'ആസിഫ് അലിയെ മനപൂര്‍വം അപമാനിച്ചതല്ല'; നടനോടുള്ള മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തി സംഗീത സംവിധായകന്‍ രമേശ് നാരായണ്‍


തിരുവനന്തപുരം: (KVARTHA) കോവിഡ് (Covid-19) കാലത്ത് എംടി വാസുദേവന്‍ നായരുടെ (MT Vasudevan Nair) തൂലികയില്‍ പിറന്ന ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം 'മനോരഥങ്ങള്‍' (Manorathangal) ട്രെയിലര്‍ (Trailor) കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. എംടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയില്‍ വെച്ച് നടന്ന ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണ്‍ (Ramesh Narayan), നടന്‍ ആസിഫ് അലി(Asif Ali)യില്‍നിന്ന് അവാര്‍ഡ് (Award) സ്വീകരിക്കാന്‍ വിസമ്മതിച്ചെന്ന ആരോപണങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് (Social Media Protest) ഉയരുന്നത്.
ഇതിന് പിന്നാലെ ആസിഫ് അലിയോടുള്ള മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തി സംഗീത സംവിധായകന്‍ രമേശ് നാരായണ്‍. ഒരിക്കലും ആസിഫിനെ മനഃപൂര്‍വം അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും രമേശ് നാരായണ്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മൊമെന്റോ തന്ന ശേഷം ആസിഫ് അലി തന്നെയാണ് പുറകിലോട്ട് മാറിനിന്നതെന്നും രമേശ് നാരായണ്‍ ന്യായീകരിച്ചു.
താന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ സ്റ്റേജിലേക്ക് വിളിച്ചപ്പോള്‍ തന്നെ വിളിച്ചിരുന്നില്ല. അതിനാല്‍ തനിക്ക് നല്ല വിഷമം തോന്നി. ഇത് ഞാന്‍ സംഘാടകരെ അറിയിച്ച ശേഷം എനിക്ക് സ്റ്റേജിന് പുറത്തുവെച്ച് മൊമെന്റോ തരാന്‍ തീരുമാനിക്കുകയായിരുന്നു. ഞാന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ ജയരാജിന്റെ കയ്യില്‍നിന്ന് വാങ്ങാനായിരുന്നു ആഗ്രഹമെന്നും അതിനാല്‍ ജയരാജനെ വിളിച്ചപ്പോള്‍ ആസിഫ് സ്വയം പിറകിലോട്ട് പോകുകയായിരുന്നുവെന്നും രമേശ് നാരായണ്‍ പറഞ്ഞു.
'ആസിഫലിയാണ് അവാര്‍ഡ് തരുന്നതെന്ന് പോലും എനിക്കറിയില്ലായിരുന്നു. കുറേ താരങ്ങള്‍ക്ക് നടുവില്‍നിന്ന് ആസിഫലി ഓടിവന്ന് പുരസ്‌കാരം തന്നു. ജയരാജ് അവിടെ വേണം എന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു. അതിനാലാണ് അദ്ദേഹത്തെ ഞാന്‍ വേദിയിലേക്ക് വിളിച്ചത്. ഇതിനിടെ ആസിഫ് എങ്ങോ പോയി മറഞ്ഞു. ആസിഫും കൂടി അവിടെ ഉണ്ടായിരുന്നെങ്കില്‍ മൂവരും കൂടി ഒരു സ്‌നേഹപ്രകടനം ആകുമായിരുന്നു. അല്ലാതെ ഒരിക്കലും ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചതല്ല. ആസിഫ് എനിക്ക് പ്രിയപ്പെട്ടയാളാണ്. ആസിഫിന്റെ അഭിനയം എനിക്കേറെ ഇഷ്ടമാണ്. ആസിഫിനെ വിളിക്കാന്‍ ഇരിക്കുകയാണ്. തെറ്റുപറ്റിയെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കും. ദൈവസഹായം കൊണ്ട് എനിക്ക് എത്രയോ പുരസ്‌കാരം കിട്ടിയ ആളാണ് ഞാന്‍. പുരസ്‌കാരം ആഗ്രഹിച്ചല്ല അവിടെ പോയത്. എംടി വാസുദേവന്‍ നായരെ നമസ്‌കരിക്കണം എന്നാഗ്രഹിച്ചാണ് ഞാന്‍ അവിടെ പോയത്' -രമേശ് നാരായണ്‍ പറഞ്ഞു.
എംടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങള്‍' ആന്തോളജി സീരിസിന്റെ ട്രെയിലര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ റിലീസ് ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം. പരിപാടിയില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന് നടന്‍ ആസിഫ് അലി ആയിരുന്നു പുരസ്‌കാരം നല്‍കുന്നത്.
ചടങ്ങില്‍ പുരസ്‌കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്‌കാരം നല്‍കുകയും ചെയ്തു. എന്നാല്‍ താല്‍പ്പര്യമില്ലാതെ, ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ പുരസ്‌കാരം വാങ്ങി നടനോട് സംസാരിക്കുകയോ ഹസ്തദാനം ചെയ്യുകയോ ചെയ്യാതെ, സംവിധായകന്‍ ജയരാജനെ വേദിയില്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്ത് പുരസ്‌കാരം രണ്ടാമതും ഏറ്റുവാങ്ങുന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ കാണാം. ഇതാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിന് കാരണമായത്.
മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ ഹാസന്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ഭാഗമാവുന്ന ആന്തോളജി സീരീസ് ഓരോ സിനിമയായി ഒടിടിയില്‍ കാണാനാകും. ആഗസ്റ്റ് 15ന് ഈ ചിത്രം റിലീസ് ചെയ്യും.