Criticism | 'പബ്ലികായി തുണിയുരിഞ്ഞ് കാശുണ്ടാക്കുന്നവര്‍ സ്വന്തം പേര് ഉപയോഗിച്ചാല്‍ മതി'; ഇന്‍സ്റ്റയിലെ ചൂടന്‍ താരം നിള നമ്പ്യാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ നമ്പ്യാര്‍ 

 
Kochi: Anil Nambiar criticized Instagram Star Nila Nambiar, Kochi, News, Kerala, Social Media
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

'കയ്യും കാലും വെട്ടുന്നവരല്ലെന്ന് കരുതി എന്ത് തോന്ന്യാസവുമാവാമെന്ന് ധരിക്കേണ്ട.'

കൊച്ചി: (KVARTHA) മോഡലിങ്ങ് രംഗത്തും സോഷ്യല്‍ മീഡിയയിലും സജീവമായി നില്‍ക്കുന്ന താരമാണ് നിള നമ്പ്യാര്‍. പലപ്പോഴും ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ചതിലൂടെയാണ് നിള ശ്രദ്ധേയായത്. ന്യൂഡ് ഫോടോസ് എടുത്തും മറ്റും തരംഗമായി മാറിയെങ്കിലും ഗ്ലാമര്‍ വേഷം ധരിച്ചതിന്റെ പേരില്‍ മതത്തില്‍ നിന്നും തന്നെ പുറത്താക്കിയതോടെയാണ് ഈയൊരു മേഖലയില്‍ താരം സജീവമാകുന്നത്. 

Aster mims 04/11/2022

കുട്ടികളും ഭര്‍ത്താവുമടങ്ങുന്ന കുടുംബമുണ്ടെന്നും ഭര്‍ത്താവ് എല്ലാറ്റിനും പിന്തുണ നല്‍കുന്നുണ്ടെന്നും നിള പറയുന്നു. കുട്ടികളുടെയും വീടിന്റെ കാര്യവും നോക്കുന്നത് ഭര്‍ത്താവാണ്. തിരിച്ചറിയാതിരിക്കാന്‍ അവര്‍ക്കൊപ്പം പുറത്ത് പോകുമ്പോള്‍ മാസ്‌ക് ധരിക്കാറുണ്ടെന്നും ഇത് ആഗ്രഹിച്ച് ചെയ്യുന്ന ജോലിയാണെന്നും നിള പറയുന്നുണ്ട്.

ഇപ്പോഴിതാ, സോഷ്യല്‍ മീഡിയകളില്‍ പോണ്‍ കണ്ടന്റുകളിലൂടെ ശ്രദ്ധേയയായ നിള നമ്പ്യാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ജനം ടിവി മുന്‍ മേധാവി അനില്‍ നമ്പ്യാര്‍. ആസിയ പേരുമാറ്റി നിള നമ്പ്യാര്‍ എന്നാക്കുകയായിരുന്നു. എന്നാല്‍, സ്വന്തം പേരുതന്നെ ഉപയോഗിച്ചാല്‍ മതിയെന്നും ഹിന്ദു ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ലെന്നും അനില്‍ തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

അനില്‍ നമ്പ്യാരുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ; 

ഇസ്ലാം മതത്തില്‍ പെട്ട ഈ സ്ത്രീ നിള നമ്പ്യാര്‍ എന്ന വ്യാജ പേരും സ്വീകരിച്ച് പോണ്‍ സൈറ്റുമായി മുന്നോട്ട് പോകുകയാണ്. ആനയ്ക്ക് ഹിന്ദു പേരുകളാണല്ലോ ഇടുന്നത്, അതുകൊണ്ട് എനിക്കെന്തേ ഹിന്ദു നാമധേയമായിക്കൂടായെന്നതാണ് അവരുടെ വാദം.

വിചിത്രമായ ഈ വാദം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പബ്ലിക്കായി തുണിയുരിഞ്ഞ് കാശുണ്ടാക്കുന്ന ശ്രീമതി അടിയന്തിരമായി സ്വന്തം പേര് തന്നെ ഉപയോഗിക്കണം. ഹിന്ദു എല്ലാവര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല. കൈയും കാലും വെട്ടുന്നവരല്ലെന്ന് കരുതി എന്ത് തോന്ന്യാസവുമാവാമെന്ന് ധരിക്കേണ്ട.

ന്യൂഡ് ഫോടോഷൂടിലൂടെ ഗ്ലാമര്‍ മോഡലിങ് നടത്തുന്ന നിള ഇന്‍സ്റ്റാഗ്രാം പേജിലൂടെയും മറ്റുമൊക്കെ ഒട്ടേറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ടീഷര്‍ടും ഷോര്‍ട്‌സും ധരിച്ചുള്ള ഫോടോഷൂട് നടത്തിയതിന്റെ പേരില്‍ മുസ്ലീം കമ്യൂണിറ്റിയില്‍ നിന്നും പുറത്താക്കി. അതിന് ശേഷമാണ് പോണ്‍ മേഖലയില്‍ സജീവമാകുന്നത്.- അദ്ദേഹം കുറിച്ചു.  

നേരത്തെ വയറ് കാണിച്ച് അഭിനയിച്ചതിന്റെ പേരില്‍ നടി അന്‍സിബ ഹസനേയും മതത്തില്‍ നിന്നും പുറത്താക്കിയിരുന്നു.

Facebook Screenshot

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script