സൈബർ ഗുണ്ടകളെ നിലയ്ക്ക് നിർത്തണം; നടി രേഖയുടെ ജീവിതം വഴിമുട്ടി, സർക്കാർ മൗനം വെടിയണമെന്ന് ജെബി മേത്തർ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സിനിമാ-സീരിയൽ നടി രേഖയെ നിരന്തരം ആക്ഷേപിച്ചിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം.
● 'സൈബർ ആക്രമണം മൂലം രേഖയ്ക്ക് 8-9 മാസമായി സീരിയൽ അഭിനയം മുടങ്ങി; മകൻ മാനസിക സമ്മർദ്ദത്തിൽ.'
● തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ സൈബർ ഗുണ്ടകളാണെന്ന് നടി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
● 'സാധാരണക്കാരായ സ്ത്രീകളെയും സൈബർ ഗുണ്ടകൾ വെറുതെവിടുന്നില്ല; പോലീസ് നടപടി അനന്തമായി നീളുന്നു.'
● 'ഭീഷണി ഉയർത്തുന്ന യൂട്യൂബർമാരെയും ഇൻഫ്ലുവൻസർമാരെയും നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം.'
കൊച്ചി: (KVARTHA) സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ സൈബർ ഇടങ്ങളിൽ ആക്ഷേപിക്കുകയും കുറ്റാരോപണങ്ങൾ ഉയർത്തി പണം തട്ടുകയും ചെയ്യുന്ന സൈബർ ഗുണ്ടകളെ സർക്കാർ നിയന്ത്രിക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം പി ആവശ്യപ്പെട്ടു.
സിനിമാ, സീരിയൽ നടി രേഖയെ സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം ആക്ഷേപിച്ചിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
സൈബർ ആക്രമണം മൂലം എട്ട്, ഒമ്പത് മാസമായി രേഖയുടെ സീരിയൽ അഭിനയം മുടങ്ങിയിരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥിയായ മകനും മാനസിക സമ്മർദ്ദത്തിലാണ്.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സൈബർ ഗുണ്ടകളാണ് ഉത്തരവാദികൾ എന്ന് സീരിയൽ നടി സമൂഹ്യമാധ്യമം വഴി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി എടുത്തില്ലെന്നും അവർ പറഞ്ഞു.
സമൂഹത്തിൽ വിലയും നിലയും ഉള്ളവരെ മാത്രമല്ല, സ്വസ്ഥമായി വീടുകളിൽ കഴിയുന്നവരെയും സൈബർ ഗുണ്ടകൾ നിരന്തരം ആക്രമിക്കുന്നു.
സൈബർ പരാതികളിൽ പോലീസ് നടപടി അനന്തമായി നീളുന്നു. ഭീഷണി ഉയർത്തുന്ന സൈബർ യൂട്യൂബർമാരെയും ഇൻഫ്ലുവെൻസർമാരെയും നിയന്ത്രിക്കാൻ നിയമനിർമ്മാണം ആവശ്യമാണെന്നും അവർ പറഞ്ഞു.
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്‍റായി രേഖപ്പെടുത്തൂ.
Article Summary: Jebi Mather MP demanded strict action against cyber bullies targeting women, highlighting the case of actress Rekha whose career has been stalled due to online harassment. She called for legislation to regulate abusive YouTubers.
#JebiMather #CyberBullying #ActressRekha #KeralaNews #WomenSafety #MahilaCongress #SocialMedia #CyberLaws
