Tribute | 'വിശ്വസിക്കാനാകുന്നില്ല നവീനേ... മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല'; എഡിഎമ്മിനെ കുറിച്ച് ഉള്ളുനീറുന്നക്കുറിപ്പ് പങ്കുവച്ച് ദിവ്യ എസ് അയ്യര്‍

 
Dr. Divya S. Iyer and Naveen Babu in a group photo
Dr. Divya S. Iyer and Naveen Babu in a group photo

Photo Credit: Instagram/Dr.Divya S.Iyer IAS

● അമ്മയെ ഏറെ ആദരിച്ചിരുന്ന മകനായിരുന്നു. 
● ഞങ്ങള്‍ക്ക് ഒരു ബലം ആയിരുന്നു തഹസീല്‍ദാര്‍. 
● എന്നും പ്രിയപ്പെട്ട മികച്ച സഹപ്രവര്‍ത്തകനായിരിക്കും. 

തിരുവനന്തപുരം: (KVARTHA) താമസ സ്ഥലത്തെ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിനെക്കുറിച്ചുള്ള ഉള്ളുനീറുന്നക്കുറിപ്പ് പങ്കുവച്ച് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ (Dr.Divya S.Iyer IAS). 

ഒരുമിച്ച് പത്തനംതിട്ടയില്‍ സേവമനുഷ്ഠിച്ചിരുന്ന കാലത്ത് തഹസില്‍ദാര്‍ എന്ന നിലയില്‍ നവീന്റെ പ്രവര്‍ത്തനം എന്നും തങ്ങള്‍ക്ക് ബലമായിരുന്നുവെന്ന് ദിവ്യ കുറിച്ചു. ഏതു പാതിരാത്രിയും കര്‍മനിരതനായിരുന്നുവെന്നും ദിവ്യ ഓര്‍ത്തെടുത്തു. കുറിപ്പിന് താഴെ നവീന്‍ബാബുവിനെ പിന്തുണച്ചും കുടുംബത്തെ ആശ്വസിപ്പിച്ചും നിരവധി കമന്റുകള്‍ നിറയുന്നുണ്ട്. 

ഇന്‍സ്റ്റഗ്രാം കുറിപ്പിന്റെ പൂര്‍ണരൂപം:

വിശ്വസിക്കാനാകുന്നില്ല നവീനേ!
    
പത്തനംതിട്ടയില്‍ എന്റെ തഹസീല്‍ദാരായി റാന്നിയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകര്‍ത്തിയ ഈ ചിത്രത്തില്‍ നിങ്ങള്‍ ആദരണീനായ റവന്യു മന്ത്രി കെ രാജന്‍, റാന്നി എം എല്‍ എ പ്രമോദ് നാരായണന്‍ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തില്‍ വലതു വശം എന്റെ പുറകെ ഇളം പച്ച ഷര്‍ട്ട് ഇട്ടു മാസ്‌ക് അണിഞ്ഞു നവീന്‍ നില്‍പ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകില്‍ പിങ്ക് ഷര്‍ട്ടും മാസ്‌കും അണിഞ്ഞു നവീന്‍ നില്‍ക്കുമ്പോള്‍ റവന്യു മന്ത്രി വിസിറ്റഴ്സ് നോട്ട് ഇല്‍ അഭിനന്ദനക്കുറിപ്പ് എഴുതുന്നു.

എന്നും ഞങ്ങള്‍ക്ക് ഒരു ബലം ആയിരുന്നു തഹസീല്‍ദാര്‍ എന്ന നിലയില്‍ റാന്നിയില്‍ നവീന്റെ പ്രവര്‍ത്തനം. ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കര്‍മ്മനിരതനായി, ഈ ചിത്രങ്ങളില്‍ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീന്‍ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവര്‍ത്തകന്‍ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോര്‍ക്കുമ്പോള്‍... 
        
അമ്മ മരണപ്പെട്ട തരുണത്തില്‍ ഞാന്‍ നവീന്റെ വീട്ടില്‍ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകന്‍ ആയിരുന്നു നവീന്‍ എന്നു അന്നു ഞാന്‍ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. ദുഃഖം പേറുവാന്‍ ഞങ്ങളും ഒപ്പമുണ്ട്.

#KeralaNews #Obituary #IAS #PublicService #Tribute #NaveenBabu

A post shared by Dr.Divya S.Iyer IAS (@drdivyasiyerias)


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia