Legal Drama | നടന്‍ ബാലയുമായുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

 
Amritha Suresh Hospitalized Amidst Legal Battle with Bala

Photo Credit: Instagram/Amritha Suressh

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ചേച്ചിയെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണം.
● ഞാന്‍ നിങ്ങളെ വെറുക്കുന്നുവെന്ന് അഭിരാമി.

കൊച്ചി: (KVARTHA) വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹ മോചിതരായെങ്കിലും അമൃത സുരേഷും (Amritha Suresh) നടന്‍ ബാലയും (Bala) തമ്മിലുള്ള വിവാദമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. മകളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ബാല രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. 

Aster mims 04/11/2022

പിന്നാലെ ബാലയ്ക്കെതിരെ മകള്‍ അവന്തിക ഒരു വീഡിയോ പങ്കുവച്ചു. ബാല തനിക്കെതിരേയും അമ്മയ്ക്കെതിരേയും നടത്തിയ ക്രൂരതകള്‍ തുറന്ന് പറയുകയായിരുന്നു മകള്‍. തന്നേയും അമ്മയേയും ബാല ഉപദ്രവിച്ചതായി മകള്‍ തുറന്ന് പറഞ്ഞു.

എന്നാലിപ്പോഴിതാ, നടന്‍ ബാലയുമായുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരി അഭിരാമി സുരേഷാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ആശുപത്രിയിലെ സ്ട്രച്ചറില്‍ അമൃതയെ കാര്‍ഡിയാക്ക് ഐസിയുവിലേക്ക് പ്രവേശിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അഭിരാമി പങ്കുവച്ചിട്ടില്ല. എന്റെ ചേച്ചിയെ ഉപദ്രവിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കൂ എന്ന കുറിപ്പും അഭിരാമി പങ്കുവച്ചിട്ടുണ്ട്.

ഇത്രയും മതി, എന്റെ ചേച്ചിയെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ, ഞാന്‍ നിങ്ങളെ വെറുക്കുന്നു, ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവള്‍ ജീവിച്ചോട്ടെ, നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായല്ലോ'- എന്നാണ് അഭിരാമി സുരേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കാര്‍ഡിയാക് ഐസിയുവിന് മുന്നില്‍ നിന്നുള്ള ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വരുമെന്നാണ് കരുതപ്പെടുന്നത്.

#AmrithaSuresh #Bala #Divorce #LegalBattle #Hospital #Health #MalayalamActress #Singer #DomesticViolence #Cyberbullying


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia