Order | കൊൽക്കത്ത ബലാത്സംഗക്കൊല: ഇരയുടെ പേര്, ഫോട്ടോ, വീഡിയോ നീക്കണം; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രസർക്കാർ നിർദേശം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
* സുപ്രീം കോടതിയുടെ നിർദേശം പാലിക്കണം
* അല്ലെങ്കിൽ നിയമ നടപടി
ന്യൂഡൽഹി: (KVARTHA) കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പി ജി ഡോക്ടറുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കണമെന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിർദേശം നൽകി.

ഇരയുടെ പേര്, ഫോട്ടോ, വീഡിയോ എന്നിവ പ്രചരിപ്പിക്കാൻ പാടില്ല. മരണപ്പെട്ടയാളുടെ പേരിനോടൊപ്പം മരണപ്പെട്ടയാളെ ചിത്രീകരിക്കുന്ന ഏതെങ്കിലും ഫോട്ടോഗ്രാഫുകളും വീഡിയോ ക്ലിപ്പുകളും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്‌ഫോമുകളിൽ നിന്നും ഇലക്ട്രോണിക് മീഡിയയിൽ നിന്നും ഉടൻ നീക്കം ചെയ്യണമെന്നാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചത്.
സുപ്രീം കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമ നടപടിയും റെഗുലേറ്ററി നടപടിയും ഉണ്ടാകാമെന്നും മന്ത്രാലയം വ്യക്തമാക്കി.