Legacy | മതേതര ചേരികെട്ടിപ്പൊടുക്കുന്നതിൽ താക്കോൽ സ്ഥാനത്ത്; യെച്ചൂരി മോദി പ്രഭാവത്തെ പിടിച്ചു കെട്ടിയ വിപ്ലവ നേതാവ്

 
Sitaram Yechury: The Revolutionary Leader Who Fought Modi's Influence
Sitaram Yechury: The Revolutionary Leader Who Fought Modi's Influence

Image Credit: Facebook / Pinarayi Vijayan

മതേതര കക്ഷികളുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു 
സുപ്രീംകോടതിയിലും നിയമപോരാട്ടങ്ങൾ നടത്തി 

ഭാമനാവത്ത് 
 

കണ്ണൂർ: (KVARTHA) രാജ്യത്തെ സമാന മനസ്കരായ മതേതര പാര്‍ട്ടികളെ ഒരുമിച്ച് അണിനിരത്തി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സംഘ്പരിവാർ രാഷ്ട്രീയത്തെ ചെറുക്കാന്‍ അക്ഷീണം പരിശ്രമിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സീതാറാം യെച്ചൂരി. ബി.ജെ.പി വളരുന്നതിലൂടെ രാജ്യത്ത് ഫാസിസവും പിടി മുറുക്കുമെന്ന കമ്യുണിസ്റ്റുകാരൻ്റെ ദീർഘവീക്ഷണം യെച്ചൂരിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്ത് വളർന്നു കൊണ്ടിരുന്ന സംഘപരിവാർ രാഷ്ട്രീയത്തെ മതേതര ജനാധിപതി ശക്തികളുടെ പിൻതുണയോടെ ഒറ്റക്കെട്ടായി എതിർക്കാനാണ് അദ്ദേഹം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചത്.

2004ല്‍ എ ബി വാജ്‌പേയ് സര്‍ക്കാരിനെ താഴെയിറക്കുന്നതിലും 2024ല്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത രാഷ്ട്രീയ സാഹചര്യമുണ്ടാക്കിയതിലും യെച്ചൂരി വഹിച്ച പങ്ക് വളരെ വലുതാണ്. ഏകകക്ഷി രാഷ്രീയത്തില്‍ നിന്നും രാജ്യം കൂട്ടുകക്ഷി രാഷ്ട്രീയത്തിലേയ്ക്ക് വഴിമാറിയ കാലത്ത് കോൺഗ്രസിൻ്റെ തകർച്ച തുടങ്ങിയിരുന്നു. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ഏതെങ്കിലും ഒരു മതേതര പാര്‍ട്ടിയ്ക്ക് തനിച്ച് ചെറുക്കാനാവില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞത് യെച്ചൂരിയായിരുന്നു.

1998ല്‍ ബിജെപിയുടെ എന്‍ഡിഎ എന്ന പരീക്ഷണം ലക്ഷ്യം കണ്ടു, എ ബി വാജ്‌പേയ് പ്രധാനമന്ത്രിയായി. വര്‍ഗീയത ആളിക്കത്തിയ ദിനങ്ങള്‍, ഗുജറാത്തില്‍ നടന്നത് വലിയ വംശഹത്യ. മതേതതര കക്ഷികളുടെ കൂട്ടായ്മ അനിവാര്യമായി. അക്കാലത്ത് എന്‍ഡിഎയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും രാജ്യത്ത് വിശാല മതേതര കൂട്ടായ്മ ഉണ്ടാക്കുന്നതിലും അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനൊപ്പം നിന്ന് സീതാറാം യെച്ചൂരി നടത്തിയ ഇടപെടലുകള്‍ നിര്‍ണ്ണായകമായി.

മുലായം സിംഗ് യാദവ്, കരുണാനിധി, ലാലുപ്രസാദ് യാദവ്, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളുമായെല്ലാം യെച്ചൂരിയ്ക്ക് അടുത്ത വ്യക്തിബന്ധമുണ്ടായി. സൗഹൃദങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതില്‍ യെച്ചൂരി തന്ത്രജ്ഞനായിരുന്നു. 2004ല്‍ ബിജെപി സര്‍ക്കാര്‍ മൂക്കുകുത്തി താഴെ വീണു. പക്ഷേ, 2014ല്‍ നരേന്ദ്ര മോദിയിലൂടെ ശക്തമായി തിരിച്ചുവന്നു. 2024ല്‍ രാഷ്രീയക്കാറ്റ് മോദിക്ക് അനുകൂലമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോദിയുടെ അഴിമതിരഹിത പ്രതിച്ഛായക്ക് മങ്ങൽ ഏൽപ്പിച്ചതായി ഇലക്ടറല്‍ ബോണ്ട് വിഷയത്തിൽ ബി.ജെ.പി കുടുങ്ങിയത്. 

നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള പോരാട്ടം ലക്ഷ്യം കണ്ടത് സുപ്രീംകോടതിയില്‍ യെച്ചൂരി നടത്തിയ നിയമപോരാട്ടമായിരുന്നു. അയോധ്യക്കാര്‍ പോലും ബിജെപിയെ കൈവിട്ടു. ഇങ്ങനെയൊരു ഉദ്യമത്തിന് യെച്ചൂരി ഇറങ്ങിത്തിരിച്ചില്ലായിരുന്നെങ്കില്‍ ജനവിധി മറ്റൊന്നാകുമായിരുന്നു. യെച്ചൂരിയുടെ വിയോഗം സിപിഎമ്മിനോ ഇടതുപക്ഷത്തിനോ മാത്രമല്ല, വാക്കുകളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും വര്‍ഗീയതയെ ചെറുത്തിരുന്ന ധീരനായ ഒരു നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായത്.

#SitaramYechury, #ModiInfluence, #Secularism, #IndianPolitics, #BJPOpposition, #CommunistLeader
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia