Elected | സംവിധായകൻ ഷാജി എൻ കരുൺ പു ക സ സംസ്ഥാന പ്രസിഡൻ്റ്
Updated: Aug 28, 2024, 19:57 IST
Photo: Arranged
ADVERTISEMENT
ജനറൽ സെക്രട്ടറിയായി ഡോ. കെ.പി മോഹനനെയും, സംസ്ഥാന ട്രഷററായി ടി. ആർ അജയനെയും തെരഞ്ഞെടുത്തു.
കണ്ണൂർ: (KVARTHA) പുരോഗമന കലാസാഹിത്യ സംഘത്തിന് പുതിയ ഭാരവാഹികളായി. സംസ്ഥാന പ്രസിഡൻ്റായി സംവിധായകൻ ഷാജി എൻ കരുണിനെ തെരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറിയായി ഡോ. കെ.പി മോഹനനെയും, സംസ്ഥാന ട്രഷററായി ടി. ആർ അജയനെയും, സംസ്ഥാന സംഘടന സെക്രട്ടറിയായി എം.കെ മനോഹരനെയും തെരഞ്ഞെടുത്തു.
കണ്ണൂരിൽ നടന്ന പതിമൂന്നാം സംസ്ഥാന സമ്മേളനത്തിലാണ് ഈ തീരുമാനം ഉണ്ടായത്. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനം ബുധനാഴ്ച വൈകുന്നേരം സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
