Tragedy | ബൈക്ക് യാത്രികനെ ആക്രമിച്ച് കൊലപ്പെടുത്തി കാണ്ടാമൃഗം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
● കാണ്ടാമൃഗത്തെ വിരട്ടിയോടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.
● പോബിതോറ വന്യജീവി സങ്കേതം ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങൾക്ക് പ്രശസ്തമാണ്.
ഗുവാഹത്തി: (KVARTHA) അസമിൽ ബൈക്ക് യാത്രക്കാരനെ കാണ്ടാമൃഗം പിന്തുടർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. മോറിഗാവ് ജില്ലയിലെ പോബിതോറ വന്യജീവി സങ്കേതത്തിന് സമീപമാണ് ദാരുണ സംഭവം നടന്നത്. സംഭവസ്ഥലത്ത് നിന്ന് 30 കിലോമീറ്റർ അകലെയുള്ള കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിൽ താമസിക്കുന്ന സദ്ദാം ഹുസൈൻ (37) എന്നയാളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സദ്ദാം തന്റെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ വന്യജീവി സങ്കേതത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ കാണ്ടാമൃഗം അടുത്തേക്ക് ഓടി എത്തുകയായിരുന്നു. മണിക്കൂറിൽ 55 കിലോമീറ്റർ വരെ ഓടാൻ കഴിയുന്ന കാണ്ടാമൃഗം ബൈക്ക് യാത്രക്കാരനെ പിന്തുടരുന്നതും ബൈക്ക് തുറസായ സ്ഥലത്ത് വെച്ചിട്ട് യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
Saddam Ali, who had an illegal house in Kachutoli, Assam killed by rhino. Despite repeated police orders to vacate govt land, he didn’t comply.
— Nandan Pratim Sharma Bordoloi (@NANDANPRATIM) September 29, 2024
During an eviction drive, as he tried to flee, a rhino chased and killed him. A tragic yet inevitable outcome of illegal encroachment. pic.twitter.com/MUiqXI2ynC
ഈ സമയം 2800 കിലോഗ്രാം വരെ ഭാരമുള്ള കാണ്ടാമൃഗത്തെ വിരട്ടിയോടിക്കാൻ നാട്ടുകാർ ഒച്ചവെക്കുന്നതും കേൾക്കാം. എന്നാൽ ഇതിനു പിന്നാലെ ഹുസൈന്റെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. വന്യജീവി സങ്കേതത്തിൽ നിന്ന് ഒരു കാണ്ടാമൃഗം പുറത്തുവന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് വനം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.
അസമിൻ്റെ തലസ്ഥാനമായ ഗുവാഹത്തിയുടെ പ്രാന്തപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന പോബിതോറ വന്യജീവി സങ്കേതം രാജ്യത്ത് ഏറ്റവും കൂടുതൽ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ സാന്ദ്രതയ്ക്ക് പേരുകേട്ടതാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഇന്ത്യയിലെ ഒറ്റക്കൊമ്പുള്ള ഏഷ്യൻ കാണ്ടാമൃഗങ്ങളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായതായി ലോക കാണ്ടാമൃഗ ദിനത്തിൽ ഈ മാസം പുറത്തുവിട്ട കണക്കുകൾ പറയുന്നു.
നാല് പതിറ്റാണ്ട് മുമ്പ് മൃഗങ്ങളുടെ എണ്ണം 1,500 ആയിരുന്നത് ഇപ്പോൾ 4,000 ആയി ഉയർന്നു. മൂന്ന് ഏഷ്യൻ ഇനങ്ങളിൽ ഏറ്റവും വലുതായ പ്രായപൂർത്തിയായ ഒരു ഇന്ത്യൻ കാണ്ടാമൃഗത്തിന് ഏകദേശം 50 വർഷം ജീവിക്കാൻ കഴിയും. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് 80 ശതമാനവും കാണ്ടാമൃഗങ്ങൾ താമസിക്കുന്നത്.
#rhinoattack #assam #wildlife #conservation #endangeredspecies #india #sadnews #breakingnews