Shift | പി വി അൻവർ ഡിഎംകെ മുന്നണിയിലേക്ക്! ലക്ഷ്യമിടുന്നതെന്ത്?

 
PV Anvar to Join DMK Front?
PV Anvar to Join DMK Front?

Image Credit: Facebook / M. K. Stalin and PV ANVAR

● ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
● ഇൻഡ്യ മുന്നണിയിൽ ചേരാനാണ് ലക്ഷ്യമിടുന്നതെന്ന് സൂചന 

മലപ്പുറം: (KVARTHA) സിപിഎമിൽ നിന്ന് അകന്ന പി വി അൻവർ എംഎൽഎ ഡിഎംകെ മുന്നണിയുടെ ഭാഗമാകുമെന്ന  സൂചന ശക്തമായി. അദ്ദേഹം ചെന്നൈയിൽ എത്തി ഡിഎംകെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമൊത്തുള്ള അൻവറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പുതിയ പാർടി രൂപവത്കരിച്ച് ഡിഎംകെയുമായി സഹകരിച്ച് ഇൻഡ്യ മുന്നണിയിൽ ചേരാനാണ് അൻവർ ലക്ഷ്യമിടുന്നതെന്നാണ് റിപോർടുകൾ. ഞായറാഴ്ച വിളിച്ചുചേർത്തിരിക്കുന്ന പൊതുയോഗത്തിൽ ഇക്കാര്യത്തിൽ നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലമ്പൂരിൽ പി വി അൻവർ എംഎൽഎയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സ്വാഗതം പറഞ്ഞ സിപിഎം മുൻ ലോകൽ കമിറ്റി സെക്രടറി ഇ എ സുകുവിന്റെ ഫേസ്‌ബുക് പോസ്റ്റും ഈ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു.

'എം കെ സ്റ്റാലിൻ, ഇഷ്ടമുള്ളൊരു നേതാവ്. തമിഴ് നാട്ടിൽ ബിജെപിയെ പ്രതിരോധിക്കുന്നതിൽ 100% വിജയിച്ചൊരു നേതാവ്. ദേശീയ രാഷ്ട്രീയത്തിലേക്കോ?', എന്നാണ് ഇ എ സുകു കഴിഞ്ഞ ദിവസം ഫേസ്‌ബുക് പോസ്റ്റിൽ കുറിച്ചത്. നിലമ്പൂർ മണ്ഡലത്തിന്റെ ചില ഭാഗങ്ങൾ തമിഴ് നാട് അതിർത്തിയോട് ചേർന്നാണ് കിടക്കുന്നത്. ഈ സാഹചര്യത്തിൽ അൻവറിലൂടെ സ്വാധീനം വളർത്താൻ ഡിഎംകെയും ശ്രമിച്ചേക്കും.

പുതിയ പാർടി രൂപവത്കരിക്കുന്നതോടൊപ്പം അൻവറിന് നിയമപരമായ വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം, സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി പിന്നീട് ഒരു പാർടിയിൽ ചേർന്നാൽ അയോഗ്യനാകും. അതിനാൽ, പുതിയ പാർടിയിൽ അംഗമായാൽ അൻവറിന് എംഎൽഎ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

അതേസമയം, പി വി അൻവർ ഡിഎംകെ മുന്നണിയുടെ ഭാഗമായാൽ കേരള രാഷ്ട്രീയത്തിൽ നിർണായകമായ വഴിത്തിരിവായിരിക്കും. കേരളത്തിൽ വേരുറപ്പിക്കാനുള്ള ഡിഎംകെയുടെ ശ്രമങ്ങൾക്ക് ഇത് കരുത്തുപകരും എന്നാണ് വിലയിരുത്തൽ. അന്‍വറിന്റെ ലക്ഷ്യം ഇന്‍ഡ്യ മുന്നണിയാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കോൺഗ്രസിനൊപ്പം യുഡിഎഫിൽ നിൽക്കാതെ ഇൻഡ്യ മുന്നണിയുടെ ഭാഗമായി നിൽക്കുകയെന്ന തതന്ത്രമാകാം അൻവർ പയറ്റുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

#PVAnvar #DMK #KeralaPolitics #IndiaFront #NewParty #PoliticalShift

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia