Criticism | 'എഡിജിപി കൊണ്ടുകൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിൽ എത്തിയോ മുഖ്യമന്ത്രി', ആഞ്ഞടിച്ച് പിവി അൻവർ

 
PV Anvar Slams Kerala CM and CPI(M)
PV Anvar Slams Kerala CM and CPI(M)

Image Credit: Facebook / PV ANVAR

● പാർട്ടി നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടു
● പരാതികളിൽ അന്വേഷണം തൃപ്തികരമായി നടക്കുന്നില്ല
● മുഖ്യമന്ത്രി എന്നെ കുറ്റവാളി

മലപ്പുറം: (KVARTHA) മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും ആഞ്ഞടിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. തന്റെ പരാതികളിൽ അന്വേഷണം തൃപ്തികരമായി നടക്കുന്നില്ലെന്നും പാർട്ടി നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എസ്‌പി ഓഫിസിലെ മരംമുറി കേസ്, സ്വർണക്കടത്ത് കേസ്, റിദാൻ കൊലപാതകം തുടങ്ങിയ കേസുകളിലെ അന്വേഷണം കാര്യക്ഷമമല്ല. പാർട്ടി നൽകിയ ഉറപ്പുകൾ പാടെ ലംഘിക്കുകയാണെന്നും അൻവർ പറഞ്ഞു. 

പി വി അൻവർ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാൻ മഹത്വവൽകരിക്കുന്നുവെന്ന പ്രസ്താവനയും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തൻ്റെ പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നുവെന്നും അൻവർ പറഞ്ഞു.

മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാർ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ എന്നും അദ്ദേഹം വിമർശിച്ചു. നീതിപൂർവം ഒന്നും നടക്കുന്നില്ലെന്നും ഹൈകോടതിയെ സമീപിക്കുമെന്നും അൻവർ വ്യക്തമാക്കി. എഡിജിപി കൊണ്ടുകൊടിക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോയെന്നും ആദ്ദേഹം ചോദിച്ചു. എട്ട് വർഷമായല്ല ഞാൻ ഈ പാർട്ടിക്കൊപ്പം നിൽക്കുന്നത്. അത് പാർട്ടിക്ക് തെറ്റിയ കണക്കാണ്. ഡിഐസി തിരിച്ച് കോൺഗ്രസിൽ പോയതുമുതൽ ഞാൻ സിപിഎമ്മിനൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിൽ നിന്ന് താൻ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണത്തെ അൻവർ തള്ളിക്കളഞ്ഞു. പാർട്ടി ലൈനിൽ നിന്നും ഞാൻ വിപരീതമായി പ്രവർത്തിക്കുന്നുവെന്നാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. പാർട്ടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പൊലീസ് സ്‌റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി പൊലീസ് സ്റ്റേഷനിൽ നിന്നും കിട്ടുന്ന സാഹചര്യമാണ് കേരളത്തിൽ. ഇതിനു കാരണം പൊളിറ്റിക്കൽ സെക്രട്ടറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#PVAnvar #KeralaPolitics #CPI(M) #Corruption #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia