Arrest | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പൂജാരി അറസ്റ്റിൽ

 
priest arrested for minor abuse
priest arrested for minor abuse

Photo: Arranged

● പോക്‌സോ നിയമപ്രകാരം കേസെടുത്തു. 
● കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു.

തേനി (തമിഴ്നാട്): (KVARTHA) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിച്ചെന്ന കേസിൽ പൂജാരി അറസ്റ്റിൽ. തേനി പെരിയകുളം വടകരയിൽ ഹിന്ദുമത ചാരിറ്റീസ് വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിലെ പൂജാരി തിലകർ (65) ആണ് അറസ്റ്റിലായത്.

ക്ഷേത്രത്തിന് സമീപം കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ മധുര പലഹാരം നല്കി ക്ഷേത്രത്തിനുള്ളിൽ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പരിഭ്രാന്തയായ പെൺകുട്ടി കാര്യങ്ങൾ മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ക്ഷേത്രത്തിന് മുന്നിൽ തടിച്ചുകൂടി. അപകടം മണത്ത പൂജാരി  ക്ഷേത്രം പൂട്ടി ഒളിച്ചു. വിവരമറിഞ്ഞ് പെരിയകുളം വടകര പൊലീസ് സ്ഥലത്തെത്തി പൂപജാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

ഇതിനിടയിൽ  ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയ ആളുകൾ  പൂജാരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ ഇയാളെ  പെരിയകുളം വടകര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂജാരിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

#Theni #ChildAbuse #POCSO #PriestArrest #JusticeForMinors #TamilNadu

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia