Criticism | 'അധികാരത്തിൻ്റെ ധാർഷ്ട്യം കാണിച്ചത് വിനയായി', പി പി ദിവ്യക്കെതിരെ സിപിഎം ലോക്കൽ സമ്മേളനങ്ങളിൽ രൂക്ഷ വിമർശനം


● പി.പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റാണ്.
● ആത്മഹത്യ പ്രേരണ കേസിൽ പ്രതിയാണ്.
● ദിവ്യയെ പാർട്ടി പദവികളിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഉയർന്നു
കണ്ണൂർ: (KVARTHA) ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി ദിവ്യ ആത്മഹത്യ പ്രേരണാ കുറ്റത്തിന് പ്രതി ചേർക്കപ്പെട്ടത് സി.പി.എം ലോക്കൽ സമ്മേളനങ്ങളിലും ചുടേറിയ ചർച്ചയ്ക്കിടയാക്കുന്നു. ദിവ്യയ് ക്കെതിരെ സമ്മേളന പ്രതിനിധികൾ ഉയർത്തുന്ന വിമർശനങ്ങൾ പ്രതിരോധിക്കാനാവാതെ കുഴങ്ങുകയാണ് മേൽ കമ്മിറ്റി പ്രതിനിധികൾ. എന്നാൽ ദിവ്യയുടെ യാത്രയയപ്പ് സമ്മേളനം അഴിമതിക്കെതിരെയുള്ള സദുദ്ദേശപരമെന്ന് നേതൃത്വം വിശദീകരിക്കുന്നുവെങ്കിലും പറഞ്ഞത് അനവസരത്തിലായിപ്പോയെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
പാർട്ടി ദിവ്യയെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യിലെന്നും കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രയോഗം കടമെടുത്തു കൊണ്ടാണ് വിവാദങ്ങളിൽ കണ്ണൂർ ജില്ലാ നേതൃത്വം പിടിച്ചു നിൽക്കുന്നത്.
പി.പി ദിവ്യ കമ്യുണിസ്റ്റ് ശൈലിക്ക് അനുസരിച്ചല്ല പ്രവർത്തിച്ചിരുന്നതെന്നും അധികാരത്തിൻ്റെ ധാർഷ്ട്യം അവർ എന്തെങ്കിലും കാര്യങ്ങൾക്കായി സമീപിക്കുന്ന പാർട്ടി പ്രവർത്തകരോടും അനുഭാവികളോടും കാണിക്കാറുണ്ടെന്ന വിമർശനം കണ്ണൂർ കോർപറേഷൻ പരിധിയിൽ നടന്ന രണ്ട് ലോക്കൽ സമ്മേളനങ്ങളിൽ ഉയർന്നിട്ടുണ്ട്. ദിവ്യയെ കണ്ണൂർ ജില്ല കമ്മിറ്റി അംഗത്വത്തിൽ നിന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്നും മാറ്റണമെന്ന ആവശ്യവും സമ്മേളനത്തിൽ നിന്നും ഉയർന്നിട്ടുണ്ട്
#PPDivya #CPIM #KeralaPolitics #Corruption #AbuseOfPower