Protest | കണ്ണൂര്‍ ഗവ: മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് യൂത് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ സംഘര്‍ഷം
● പൊലീസ് ബാരികേഡ് വെച്ച് തടഞ്ഞു.
● നേരിയ സംഘര്‍ഷത്തിനിടയായി.
തളിപ്പറമ്പ്: (KVARTHA) എഡിഎമ്മിന്റെ മരണത്തില്‍ ഉത്തരവാദിയായ പരിയാരം കണ്ണൂര്‍ ഗവ മെഡികല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരന് ടി വി പ്രശാന്തിനെ (TV Prasanthan) ജോലിയില്‍ നിന്ന് പിരിച്ച് വിടണം എന്നാവശ്യപ്പെട്ട് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ മെഡികല്‍ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ചില്‍ സംഘര്‍ഷം.
മെഡികല്‍ കോളജ് കവാടത്തിന് മുന്നില്‍ മാര്ച് പൊലീസ് ബാരികേഡ് വെച്ച് തടഞ്ഞു. ഡിസിസി പ്രസിണ്ടന്റ് മാര്ട്ടിന് ജോര്‍ജ് പ്രതിഷേധസമയരം ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
പ്രശാന്തനെ ജോലിയിൽ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലെക്ക് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ സംഘർഷം pic.twitter.com/EutfieeI10
— kvartha.com (@kvartha) October 21, 2024
മാര്ച് ഉദ്ഘാടനം കഴിഞ്ഞ ഉടനെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് വലയം ഭേദിച്ച് തള്ളിക്കയറുകയായിരുന്നു. യൂത് കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം സെക്രടറി റിയ നാരായണന് മെഡികല്‍ കോളജ് കവാടത്തിലേക്ക് കോണ്‍ഗ്രസ് പതാകയുമായി ഓടിക്കയറി. പിന്നാലെ ഓടിയ ചെറുപുഴ എസ്ഐ രൂപ മധുസൂതനന് റിയയെ പിടികൂടി. ഏറെനേരം എസ്ഐയുമായി റിയ പിടിവലി നടത്തി. എസ്ഐയുടെ പിടിവിട്ടു ഓടിയ റിയ പാര്‍ടി പതാകയുമായി മെഡികല്‍ കോളജ് പ്രധാന കവാടത്തിലെത്തി. പിന്നാലെ എത്തിയ ഡിസിസി ജനറല്‍ സെക്രടറി അഡ്വ. കെ ബ്രിജേഷ് കുമാര്‍, ബ്ലോക് പ്രസിഡന്റ് വി രാജന് എന്നിവരാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.
#Kannur #Kerala #YouthCongress #Protest #MedicalNegligence #PoliceClash #IndiaNews