Assault | യൂത്ത് കോൺഗ്രസ് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് മാർച്ചിനിടെ അക്രമം; 'മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്രമം'


● പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു.
● മാധ്യമപ്രവർത്തകനായ മനോജ് മയ്യിലിനെ ആക്രമിക്കാൻ ശ്രമിച്ചു.
● മറ്റ് മാധ്യമപ്രവർത്തകർ ഇടപെട്ട് തടഞ്ഞു.
കണ്ണൂർ: (KVARTHA) യൂത്ത് കോൺഗ്രസ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെ വ്യാപക സംഘർഷം. പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടെയിലുണ്ടായിരുന്ന കണ്ണൂർ വിഷൻ ബ്യുറോ ചീഫ് മനോജ് മയ്യിലിനെ പ്രവർത്തകർ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്.
മനോജിനെ അക്രമിക്കാൻ ശ്രമിച്ചത് മറ്റു മാധ്യമപ്രവർത്തകർ തടഞ്ഞു. ഇതേ തുടർന്ന മനോജ് കണ്ണൂർ ജില്ല പഞ്ചായത്ത് വരാന്തയ്ക്കു സമീപം മാറി നിന്നു. നവീൻ ബാബുവിൻ്റെ മരണത്തിനിടയാക്കിയ വാർത്ത കൊടുത്തത് മനോജാണെന്ന് ആക്രോശിച്ചായിരുന്നു യൂത്ത് കോൺഗ്രസുകാർ സമരത്തിനിടെ കയ്യേറ്റത്തിന് മുതിർന്നതെന്നാണ് പറയുന്നത്.
നേതാക്കളിൽ ചിലർ ഇതിനായി പ്രവർത്തകരെ നേരത്തെ ചട്ടം കെട്ടിയതായും ആരോപണമുണ്ട്. നേരത്തെ യൂത്ത് കോൺഗ്രസിനെതിരെ വാർത്ത നൽകിയതിന് മനോജ് മയ്യിലിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ അക്രമം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഇതിൻ്റെ തുടർച്ചയായാണ് അക്രമ ശ്രമം നടത്തിയതെന്നാണ് ആരോപണം.
#YouthCongressViolence #Kannur #Kerala #JournalistAttacked #Protest #Police