തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് മുൻപിൽ റീത്ത്; 'ആര്‍ഐപി രാഹുല്‍' എന്ന് കുറിപ്പ്

 
A wreath placed on the veranda of a house in Taliparamba.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വെള്ളിയാഴ്ച രാവിലെയാണ് വീട്ടുകാർ റീത്ത് കണ്ടത്.
● വ്യാഴാഴ്ച കണ്ണൂരിലുണ്ടായ യൂത്ത് കോൺഗ്രസ്-ഡി.വൈ.എഫ്.ഐ സംഘർഷത്തിന്റെ തുടർച്ചയെന്ന് സംശയം.
● തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
● സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നു.

തളിപ്പറമ്പ്: (KVARTHA) യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുലിന്റെ വീടിന് മുന്നില്‍ അജ്ഞാതർ റീത്ത് വെച്ചു. തളിപ്പറമ്പ് തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നിലെ വരാന്തയിലാണ് വെള്ളിയാഴ്ച രാവിലെ റീത്ത് കണ്ടെത്തിയത്. റീത്തിൽ 'ആര്‍.ഐ.പി രാഹുല്‍' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

Aster mims 04/11/2022

വ്യാഴാഴ്ച വൈകിട്ട് കണ്ണൂർ കാൽടെക്സിൽ യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായിട്ടാണ് റീത്ത് വെച്ചതെന്ന് പൊലീസ് സംശയിക്കുന്നു. 

സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: A wreath with the note 'RIP Rahul' was found in front of Youth Congress State General Secretary V. Rahul's house in Taliparamba, Kannur. Police suspect links to recent political clashes and have launched an investigation.

#Kannur #YouthCongress #Taliparamba #VRahul #KeralaPolitics #DYFI #PoliceCase

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia