Welfare Politics | ക്ഷേമപദ്ധതി തുക വനിതകള്‍ക്ക് നേരിട്ട് കൈമാറുന്നത് ഭരണ വിരുദ്ധത മറികടക്കാന്‍ സഹായിക്കുമോ?

 
Welfare Schemes for Women: A Strategy to Tackle Anti-Incumbency?

Photo Credit: X/Election Commission of India

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തൃണമൂല്‍ കോണ്‍ഗ്രസ് 2021 ല്‍ ലക്ഷ്മീര്‍ ഭണ്ഡാര്‍ പദ്ധതി ആരംഭിച്ചു.
● ശിവരാജ് സിംഗ് ചൗഹാന്‍ 2023 ല്‍ ലാഡ്‌ലി ബെഹ്ന യോജന ആരംഭിച്ചു. 
● മഹാരാഷ്ട്രയില്‍ ഒരു മാസം മഹായുതി സര്‍ക്കാര്‍ ഗ്യാസ് സിലണ്ടര്‍ നല്‍കി. 
● ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ് സര്‍ക്കാരും മുഖ്യമന്ത്രിയും മയ്യാ സമ്മാന്‍ യോജന ആരംഭിച്ചു. 

/അര്‍ണവ് അനിത 

(KVARTHA) മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഭരണകക്ഷി അധികാരം നിലനിര്‍ത്തി. പലരും ഇതിന് പല കാരണങ്ങളും നിരത്തുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം അതല്ല. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ, ഇരു സംസ്ഥാന സര്‍ക്കാരുകളും ആരംഭിച്ച, വനിതകള്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതികളാണ് അവരുടെ വിജയങ്ങളുടെ അടിസ്ഥാനം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധത ഇല്ലാതാക്കാന്‍ മുന്‍കാലങ്ങളില്‍ ഇത്തരം പണമിടപാടുകള്‍ പാര്‍ട്ടികളെ സഹായിച്ചിട്ടുണ്ടെന്ന് ദ ക്വിന്റ് നടത്തിയ വിശകലനം വ്യക്തമാക്കുന്നു.   

Aster mims 04/11/2022

തിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരുകള്‍ സ്ത്രീകള്‍ക്ക് നേരിട്ട് പണം കൈമാറ്റിയപ്പോള്‍, ഭരണകക്ഷി ഭരണവിരുദ്ധതയില്‍ നിന്ന് രക്ഷപെടുക മാത്രമല്ല, മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് അവരുടെ നില മെച്ചപ്പെടുത്തുകയും ചെയ്തു. വോട്ടെടുപ്പിന് മുമ്പ് നേരിട്ട് പണം സഹായം ചെയ്യുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ ഇത്തരത്തില്‍ വിജയം ഉണ്ടാകുമായിരുന്നില്ല.

മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് 2021 മെയ് മാസത്തില്‍ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ്, ലക്ഷ്മീര്‍ ഭണ്ഡാര്‍ പദ്ധതി ആരംഭിച്ചു. ഈ പദ്ധതി 25 നും 60 നും ഇടയില്‍ പ്രായമുള്ള എസ്സി/എസ്ടി സ്ത്രീകള്‍ക്ക് പ്രതിമാസം 1200 രൂപ അക്കൗണ്ടില്‍ നല്‍കി. മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് 1000 രൂപ സഹായവും കൊടുത്തു. പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സ്ത്രീകള്‍ 'സ്വസ്ത്യസതി' പദ്ധതിയില്‍ എന്റോള്‍ ചെയ്തിരിക്കണം. 2.11 കോടി സ്ത്രീകള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ പദ്ധതിയിലൂടെ പശ്ചിമ ബംഗാളില്‍ ബിജെപിയെ ആദ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് തടയാന്‍ തൃണമൂലിന് കഴിഞ്ഞെന്ന് മാത്രമല്ല, 10 വര്‍ഷത്തെ ഭരണ വിരുദ്ധതയ്ക്കിടയിലും വോട്ട് വിഹിതം കൂടുതല്‍ ലഭിക്കുകയും ചെയ്തു. 2023 നവംബറിലെ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിന് എട്ട് മാസം മുമ്പ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ലാഡ്‌ലി ബെഹ്ന യോജന ആരംഭിച്ചു. പദ്ധതി പ്രകാരം, 21-60 വയസ് പ്രായമുള്ള, കുടുംബ വരുമാനം 2.5 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുള്ള സ്ത്രീകള്‍ക്ക് 1000 രൂപ ധനസഹായം ലഭിച്ചു. അതിന്റെ ഫലമായി,  നീണ്ട കാലത്തെ ഭരണ വിരുദ്ധത ബിജെപി മറികടന്നു. 2018ലെ മുന്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് വിഹിതം 7.53 ശതമാനം വര്‍ധിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ മധ്യപ്രദേശ് ഘടകവും സ്ത്രീകള്‍ക്ക് നേരിട്ട് പണം കൈമാറുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ജനങ്ങളെ ആകര്‍ഷിക്കാനായില്ല. കാരണം തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപി സര്‍ക്കാര്‍ എട്ട് മാസമായി ഒരു കോടിയിലധികം സ്ത്രീകള്‍ക്ക് പണം കൈമാറുകയായിരുന്നു. സ്ത്രീവോട്ടര്‍മാരെ രാഷ്ട്രീയത്തിന് അതീതമായി സ്വാധീനിക്കാന്‍ ഇത്തരം പദ്ധതികളിലൂടെ കഴിയുമെന്ന് ബിജെപിക്ക് മനസ്സിലായി. മഹാരാഷ്ട്രയില്‍ ഒരു മാസം മൂന്ന് ഗ്യാസ് സിലണ്ടറാണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മഹായുതി സര്‍ക്കാര്‍ നല്‍കുന്നത്. അതിനെ മറികടക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രം സ്വീകരിക്കാന്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കഴിഞ്ഞില്ല.

മഹാരാഷ്ട്രയിലെ മഹായുതിക്ക് സമാനമായി, ജാര്‍ഖണ്ഡിലെ ജെഎംഎം-കോണ്‍ഗ്രസ് സര്‍ക്കാരും മുഖ്യമന്ത്രിയും മയ്യാ സമ്മാന്‍ യോജന ആരംഭിച്ചു. കുടുംബ വരുമാനം പ്രതിവര്‍ഷം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള, 21 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് 1000 രൂപ നല്‍കി.  40 ലക്ഷത്തിലധികം സ്ത്രീ ഗുണഭോക്താക്കളാണ് പദ്ധതിയില്‍ ഉണ്ടായിരുന്നത്. ബിജെപിയുടെ അടിയില്‍ നിന്ന് ഇന്ത്യാ മുന്നണി സര്‍ക്കാരിനെ രക്ഷിക്കുന്നതിനു പുറമേ, ഈ പദ്ധതി ഹേമന്ത് സോറന് 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ജനവിധി നല്‍കി. 

ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ വോട്ട് വിഹിതം 35.35% ല്‍ നിന്ന് 44.33% ആയി ഉയര്‍ന്നു, എട്ട് ശതമാനത്തിന്റെ വന്‍ കുതിച്ചുചാട്ടം. ബിജെപി ജെഎംഎമ്മിലെ രണ്ട് പ്രമുഖ നേതാക്കളെ, തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വലവീശിപിടിച്ചിട്ടും വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തിയിട്ടും ജനം സ്വീകരിക്കാതിരുന്നത് ക്ഷേമപദ്ധതികളുടെ ബലം കൊണ്ടാണ്.

തമിഴ്‌നാട്, ഡല്‍ഹി സര്‍ക്കാരുകളും സ്ത്രീകള്‍ക്ക് പണം നല്‍കിയിട്ടുണ്ടെങ്കിലും കൈമാറ്റത്തിന് ശേഷം ആ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. കേരളത്തില്‍ 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇവിടെയും ഇത്തരത്തിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തേക്കാം. അങ്ങനെയെങ്കില്‍ എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിച്ചേക്കും.

കോണ്‍ഗ്രസ് ഇപ്പോഴും പരമ്പരാഗത തിരഞ്ഞെടുപ്പ് ശൈലി മാത്രമാണ് പിന്തുടരുന്നത്. കാലത്തിനനുസരിച്ച് തന്ത്രങ്ങള്‍ മാറ്റാന്‍ അവര്‍ക്ക് കഴിയുന്നില്ല. ജനശ്രദ്ധ നേടാനുള്ള ആശയങ്ങള്‍ അവതരിപ്പിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. കര്‍ണാടകയിലെ കോണ്‍ഗ്രസ് കുറച്ചുകൂടി ശക്തമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മനസിലാകുന്നത്. അതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെയും ജനതാദളിന്റെയും സീറ്റുകള്‍ അവര്‍ക്ക് പിടിച്ചെടുക്കാനായത്. അതുകൊണ്ട് പ്രത്യയശാസ്ത്രപ്രശ്നങ്ങളോ, അദിനി, അംബാനി വിഷയങ്ങളോ ചര്‍ച്ച ചെയ്യേണ്ടന്നല്ല, മനുഷ്യന്റെ ദൈനംദിന ജീവിതത്തിന് സഹായകമാകുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. പ്രത്യേകിച്ച് താഴേത്തട്ടിലുള്ളവരുടെ.

#WelfareSchemes #WomenEmpowerment #PoliticalStrategy #DirectCashTransfer #IndianElections #AntiIncumbency

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia