Censorship | പത്രത്തിന് വേര്‍തിരിവ് ഉണ്ടെന്ന തോന്നലുണ്ടാക്കും; തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പരസ്യ പിന്തുണ നല്‍കരുതെന്ന് ജെഫ് ബെസോസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വ്യവസ്ഥാപിത മാധ്യമങ്ങളുടെ വിശ്വാസ്യത തകരുന്നു.
● പത്രത്തിന്റെ പിന്തുണപ്രഖ്യാപനം ആരേയും സ്വാധീനിക്കുന്നില്ല.
● തീരുമാനത്തെ ന്യായീകരിച്ച് ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാഷിംഗ്ടണ്‍: (KVARTHA) വാട്ടര്‍ഗേറ്റ് അഴിമതി അടക്കം പുറത്ത് കൊണ്ടുവന്ന അമേരിക്കയിലെ മികച്ച പത്രസ്ഥാപനങ്ങളിലൊന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് (Washington Post). മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന് വാട്ടര്‍ ഗേറ്റ് അഴിമതിയെ തുടര്‍ന്നാണ് രാജി വച്ച് സ്ഥാനം ഒഴിയേണ്ടി വന്നത്. പുലിസ്റ്റര്‍ അവാര്‍ഡ് അടക്കം നേടിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡേവിഡ് ഹോഫ്മാന്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്ന് നേരത്തെ രാജി വച്ചിരുന്നു. ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം സ്വേച്ഛാധിപത്യത്തിന്റെ മുഖമാണെന്നും മാധ്യമങ്ങളുടെ ശബ്ദം തീരുമാനത്തോടെ നഷ്ടമായെന്നും വിശദമാക്കുന്ന കത്ത് നല്‍കിയാണ് ഡേവിഡ് ഹോഫ്മാന്‍ രാജിവച്ചത്.
ഇപ്പോഴിതാ, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ രാജി വയ്ക്കുകയും രണ്ട് ലക്ഷത്തോളം വരിക്കാര്‍ നഷ്ടമാവുകയും ചെയ്തതിന് പിന്നാലെ കമല ഹാരിസനൊപ്പം നില്‍ക്കാനുള്ള വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ നീക്കം ഉടമയായ ജെഫ് ബെസോസ് തടഞ്ഞിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പരസ്യ പിന്തുണ നല്‍കാനുള്ള നീക്കമാണ് പത്രമുടമ തടഞ്ഞത്.
അമേരിക്കയില്‍ വ്യവസ്ഥാപിത മാധ്യമങ്ങളുടെ വിശ്വാസ്യത തകരുകയാണ്, പത്രത്തിന്റെ പിന്തുണപ്രഖ്യാപനം ആരേയും സ്വാധീനിക്കുന്നില്ലെന്ന് മാത്രമല്ല പത്രത്തിന് വേര്‍തിരിവ് ഉണ്ടെന്ന് തോന്നലുണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് ആമസോണിന്റെ ഉടമയും ബിസിനസ് മാഗ്‌നെറ്റും കൂടിയായ ജെഫ് ബെസോസ് പറയുന്നത്. തീരുമാനത്തെ ന്യായീകരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റില്‍ ലേഖനവും ജെഫ് ബെസോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരമ്പരാഗത അമേരിക്കന്‍ മാധ്യമങ്ങളില്‍ വിശ്വാസം നഷ്ടമാകുന്നുവെന്നും തെറ്റായ വിവരം പ്രചരിപ്പിക്കപ്പെടുമോയെന്ന ജനങ്ങളുടെ ആശങ്കയും പരിഗണിച്ചാണ് തീരുമാനമെന്നാണ് ജെഫ് ബെസോസ് ലേഖനത്തില്‍ വിശദമാക്കുന്നത്. മാധ്യമങ്ങള്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നതായാണ് ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നത്. ഇത് കാണാത്തവര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് ശ്രദ്ധിക്കുന്നില്ല, യാഥാര്‍ത്ഥ്യത്തോട് പോരാടുന്നവര്‍ പരാജയപ്പെടുന്നുവെന്നുമാണ് ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാള്‍ കൂടിയായ ജെഫ് ബെസോസ് വിശദമാക്കുന്നത്.
ബെസോസിന്റെ എയ്‌റോ സ്‌പേസ് കമ്പനി ജീവനക്കാരും ട്രംപുമായി മീറ്റിംഗ് നടന്ന ദിവസമാണ് കമലയ്ക്ക് പരസ്യ പിന്തുണ വേണ്ടെന്ന തീരുമാനം വന്നതെന്ന ആരോപണം ബെസോസ് നിഷേധിക്കുന്നുണ്ട്. നടപടിയില്‍ പ്രത്യുപകാരമൊന്നും ഇല്ലെന്നാണ് ബെസോസ് വിശദമാക്കുന്നത്. സാമ്പത്തികമായ വലിയ പ്രതിസന്ധി വന്നപ്പോഴാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം ജെഫ് ബെസോസിന്റെ കയ്യില്‍ എത്തിയത്.
വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സാമ്പത്തിക പ്രതിസന്ധി കാലത്ത് പത്രം സ്വന്തമാക്കിയതിനുശേഷം ട്രംപിന്റെ വിദ്വേഷം വകവയ്ക്കാതെ ഇത്രയും കാലം പത്രത്തിനും പത്രപ്രവര്‍ത്തകര്‍ക്കും പിന്തുണ നല്‍കിയിരുന്ന വ്യക്തിയായിരുന്നു ജെഫ് ബെസോസ്.
#uselections #kamalaharris #jeffbezos #washingtonpost #mediabias #censorship
