Controversy | 'ഇന്‍ഡ്യന്‍ തിരഞ്ഞെടുപ്പ് കമീഷന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധം'; പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ടിവികെ പതാകയില്‍ വിവാദം രൂക്ഷം
ചെന്നൈ: (KVARTHA) നടൻ വിജയ് സ്ഥാപിച്ച തമിഴഗ വെട്രി കഴകത്തിന്റെ (Tamilaga Vettri Kazhagam) പുതിയ പതാക (Flag) വലിയ വിവാദത്തിലായിരിക്കുകയാണ്. സ്പെയിനിന്റെ ദേശീയ പതാകയുമായി സാമ്യമുള്ളതാണെന്നും ഇത് സ്പെയിൻ ജനതയുടെ വികാരങ്ങളെ അവഹേളിക്കുന്നതാണെന്നും ആരോപിച്ച് സെൽവം എന്ന സാമൂഹിക പ്രവർത്തകൻ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി (Complaint) നൽകിയിരിക്കുന്നു.
ഇതിനു പുറമേ, പതാകയിലെ ആനയുടെ ഉപയോഗം ബിഎസ്പിയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവുമായി സാമ്യമുണ്ടെന്ന ആരോപണവും ഉയർന്നുവന്നു. ഫെവികോൾ, പ്ലൈവുഡ് കമ്പനികളുടെ ലോഗോയുമായി സാമ്യമുണ്ടെന്ന വിമർശനവും ഉയർന്നു. പതാകയിലെ പുഷ്പം വാകപ്പൂവ് അല്ലെന്ന വിമർശനവും ഉണ്ട്. സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമായതോടെ ടിവികെ രംഗത്തെത്തി.
തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടാൽ പ്രതികരിക്കാമെന്നും പാർട്ടിക്കു സ്വന്തമായ പതാക രൂപകൽപ്പന ചെയ്യാനുള്ള അവകാശമുണ്ടെന്നും പാർട്ടി ഭാരവാഹികൾ വ്യക്തമാക്കി.
#TTVKFlag #Controversy #TamilNadu #Spain #FlagDesign #PoliticalParty #Vijay