Criticism | സ്വർണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നത് സംഘ്പരിവാർ അജണ്ടയെന്ന് വി ഡി സതീശൻ

 
V.D. Satheesan Criticizes Kerala Chief Minister Pinarayi Vijayan
V.D. Satheesan Criticizes Kerala Chief Minister Pinarayi Vijayan

Photo: Arranged

● 'പൊലീസ്, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്ന അടിമകൾ' 
● 'മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പരസ്പര വിരുദ്ധമാണ്'
● 'നാട്ടിൽ നിയമസംവിധാനമൊക്കെ കാറ്റിൽ പറത്തിയിരിക്കുകയാണ്'

കണ്ണൂർ: (KVARTHA) സ്വർണക്കടത്തിനെ കുറിച്ചുള്ള വിവാദങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. മുഖ്യമന്തി നടത്തുന്ന പ്രചരണങ്ങൾക്കു പിന്നിൽ സംഘ് പരിവാർ അജൻഡയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കണ്ണൂരിൽ പറഞ്ഞു. കണ്ണൂർ ഡി.സി.സി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ചു വർഷമായി നടക്കുന്ന ആരോപണങ്ങൾക്കാണ് മുഖ്യമന്ത്രി ഇപ്പോൾ മറുപടി പറയുന്നത്.
കഴിഞ്ഞ 21ന് നടത്തിയ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലും അതിനു ശേഷം നാഥനില്ലാത്ത രീതിയിൽ ഹിന്ദുവിൽവന്ന അഭിമുഖവും പിന്നീട് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനവും ഒരേ കാര്യങ്ങൾ തന്നെയാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതി തയ്യാറാക്കിയതാണിത്. ഞങ്ങൾ പറഞ്ഞ കാര്യം തന്നെയാണ് ഇടതു സ്വതന്ത്ര എം.എൽ.എയായ പി വി അൻവറും പറയുന്നത്. 

മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഞങ്ങൾ അന്നേ വർഷങ്ങൾക്ക് മുൻപെ പറഞ്ഞിരുന്നു. അതു തന്നെയാണ് അൻവർ ഇപ്പോൾ പറയുന്നത്. അൻവറിനെ പിൻതുണയ്ക്കുന്നത് ഞങ്ങൾക്കെതിരെ നേരത്തെ അക്രമം നടത്തിയ സി.പി.എം സൈബർ ഹാൻഡിലുകളാണ്. അവരുടെയും പാർട്ടി പ്രവർത്തകരുടെയും പിൻതുണ അൻവറിനുണ്ട്. നിയമസഭയിൽ അൻവർ എവിടെ ഇരിക്കുമെന്ന ചോദ്യത്തിൽ പ്രസക്തിയില്ല. സ്വതന്ത്ര എംഎൽഎമാർ ഇരിക്കേണ്ടിടത്ത് അൻവർ ഇരിക്കും. പ്രതിപക്ഷ നിരയിൽ അദ്ദേഹം ഇരിക്കുമോയെന്ന ചോദ്യം അപ്രസക്തമാണ്. 

ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ നവകേരള യാത്രയുടെ ബസിന് കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചത് എല്ലാവരും കണ്ടതാണ്. പൊലീസ്  കസ്റ്റഡിയിലെടുത്തവരെയാണ് രക്ഷാപ്രവർത്തനത്തിൻ്റെ പേരിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ തല്ലിച്ചതച്ചത്. ഇവരെ കുറ്റവിമുക്തരാക്കി ക്ലീൻ ചിറ്റ് നൽകിയത് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ്. ഇതാരും അംഗീകരിക്കില്ല. ഈ നാട്ടിൽ നിയമസംവിധാനമൊക്കെ കാറ്റിൽ പറത്തിയിരിക്കുകയാണ്. കുറ്റകൃത്യം ചെയ്തവർ ശിക്ഷിക്കപ്പെടുന്നില്ല. 

പൊലീസ് മുഖ്യമന്ത്രിയുടെ ഓഫിസിലെ പവർ ഗ്രൂപ്പ് എഴുതി നൽകുന്നത് അതേപടി ചെയ്യുന്ന അടിമ കൂട്ടമായി മാറി കഴിഞ്ഞു. നീതിന്യായ വ്യവസ്ഥ തകർത്ത മുഖ്യമന്ത്രി രാജിവയ്ക്കണം. ഡോ. എം.കെ മുനീറിനെതിരെ ഡി.വൈ.എഫ്.ഐ നേതാവ് ഉയർത്തിയ സ്വർണക്കടത്ത് ആരോപണങ്ങൾ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹത്തെ ജനങ്ങൾക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

#KeralaPolitics #GoldSmuggling #VDSatheesan #PinarayiVijayan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia