Victory | എന്തുകൊണ്ട്, എങ്ങനെ ട്രംപിന് രണ്ടാമൂഴം ലഭിച്ചു?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 270 ലധികം ഇലക്ടറൽ വോട്ടുകൾ നേടിയാണ് വിജയസ്ഥാനം ഉറപ്പിച്ചത്
● 51.2% പോപ്പുലർ വോട്ട് നേടുകയുംചെയ്തു
● ഫ്ലോറിഡയിലും ടെക്സസിലും ട്രംപിന് വൻ പിന്തുണ ലഭിച്ചു
ദക്ഷാ മനു
(KVARTHA) എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലേക്ക്. റിപ്പബ്ലിക്കന്‍ അനുകൂല ഫോക്സ് ന്യൂസ് ട്രംപിന്റെ വിജയം പ്രവചിക്കുകയും അദ്ദേഹം കമലാ ഹാരിസിനെ പരാജയപ്പെടുത്തി അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തെന്ന് റിപ്പോർട്ട് ചെയ്തു. പോപ്പുലര്‍ വോട്ടിന്റെ കാര്യത്തിലും ട്രംപ് കമല ഹാരിസിനെക്കാള്‍ മുന്നിലാണെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിന് 51.2 ശതമാനം പോപ്പുലര്‍ വോട്ട് ലഭിച്ചപ്പോള്‍ ഹാരിസ് 47.2 ശതമാനവുമായി പിന്നിലായിരുന്നു.
കേവലഭൂരിപക്ഷമയാ 270 മറികടന്നു. കമലഹാരിസ് 250ന് അടുത്തെത്തിയില്ല. തന്റെ വിജയം രാഷ്ട്രീയ വിജയമാണെന്ന് ട്രംപ് പറഞ്ഞു. ഔദ്യോഗിക ഫലപ്രഖ്യാപനം അടുത്തമാസം 17ന് ആണ്. 'ഇനി് യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ സുവര്‍ണ്ണ കാലഘട്ടമായിരിക്കും' എന്നും ട്രംപ് പറഞ്ഞു. 'ഞങ്ങള്‍ നമ്മുടെ രാജ്യത്തെ മുറിവുണക്കാന്‍ പോകുന്നു. ഇന്ന് രാത്രി നമ്മള്‍ ചരിത്രം സൃഷ്ടിച്ചു,'എന്നും പറഞ്ഞു. ഓരോ ദിവസവും അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി പോരാടുമെന്നും പ്രഖ്യാപിച്ചു. ഭാര്യ, മക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് നന്ദിപറയാനും ട്രംപ് മറന്നില്ല.
ക്യാപിറ്റോള്‍ ഹില്ലിലെ ആക്രമണത്തില്‍ നിരവധി കേസുകള്‍ ട്രംപിനെതിരെ ഉണ്ട്. അതൊന്നും മുതലാക്കാന്‍ ഡെമോക്രാറ്റുകള്‍ക്കായില്ല. അമേരിക്കന്‍ ജനതയോടുള്ള പ്രതിബദ്ധതയാണ് ട്രംപിന്റെ വിജയത്തിന് കാരണമെന്ന് വിലയിരുത്തുന്നു. അദ്ദേഹത്തിന് മതിയായ സുരക്ഷയൊരുക്കുന്നതില്‍ പോലും ബൈഡന്‍ ഭരണകൂടം പരാജയപ്പെട്ടു. ഈ വിജയം ഇന്ത്യയെ സംബന്ധിച്ച് വലിയ കാര്യമാണ്. ഇന്ത്യയും ചൈനയുമായുള്ള പ്രശ്‌നങ്ങളില്‍ ഇന്ത്യയ്ക്ക് തുറന്ന പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
മുന്‍ പ്രസിഡന്റിന്റെ പ്രതീക്ഷിത വിജയത്തെ 'അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചുവരവ്' എന്നാണ് ട്രംപിനൊപ്പമുള്ള ജെ ഡി വാന്‍സ് വിശേഷിപ്പിച്ചത്. അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് യുവ വോട്ടര്‍മാര്‍ പ്രകടമായ രീതിയില്‍ ട്രംപിന് അനുകൂല നിലപാട് സ്വീകരിച്ചെന്നാണ്. കറുത്തവര്‍ഗക്കാരും ഹിസ്പാനിക്കുകളും ബൈഡനെ അപേക്ഷിച്ച് ഹാരിസിനെ പിന്തുണയ്ക്കാനുള്ള സാധ്യത കുറവായിരുന്നു. കമല ഹാരിസ് തെരഞ്ഞെടുപ്പ് രാത്രിയിലുള്ള പ്രസംഗം ഒഴിവാക്കിയതും ശ്രദ്ധേയമാണ്. ജോ ബൈഡന്‍ 11,779 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ട്രംപിനെ പരാജയപ്പെടുത്തിയ 2020ലെ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഫലം ആദ്യം വന്നത് ജോര്‍ജിയ സംസ്ഥാനമാണ്. നോര്‍ത്ത് കരോലിനയിലും ട്രംപ് വിജയിച്ചു.
അതേസമയം ഡെമോക്രാറ്റിക് ക്യാമ്പ് ഇപ്പോഴും പ്രതീക്ഷയിലാണ്. 'ഇനിയും വോട്ടുകള്‍ എണ്ണാനുണ്ട്. ഓരോ വോട്ടും എണ്ണപ്പെട്ടുവെന്ന് ഉറപ്പാക്കും. അതുകൊണ്ടാണ് വോട്ടെടുപ്പ് രാത്രി വൈസ് പ്രസിഡന്റ് പ്രസംഗം ഒഴിവാക്കിയതെന്നും വ്യാഴാഴ്ച അവര്‍ ജനങ്ങളോട് സംസാരിക്കുമെന്നും' കമല ഹാരിസിന്റെ പ്രചാരണ വിഭാഗത്തിലുള്ള സെഡ്രിക് റിച്ച്മണ്ട് പറഞ്ഞു. പ്രധാന യുദ്ധഭൂമിയായ നോര്‍ത്ത് കരോലിനയില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു. 17 ഇലക്ടറല്‍ വോട്ടുകളുള്ള ഒഹിയോയിലും ട്രംപ് തരംഗം. ഒഹായോ ഇഞ്ചോടിഞ്ച് മത്സരം നടന്ന സംസ്ഥാനമല്ല, എന്നാല്‍ സമീപകാലത്ത് റിപ്പബ്ലിക്കന്‍ അനുകൂലമായി മാറുകയായിരുന്നു. ഇത് ഒരു പ്രധാന സ്വിംഗ് സംസ്ഥാനമായിരുന്നു, അതായത് ഇരുപാര്‍ട്ടികള്‍ക്കും സാധ്യതയുള്ള സംസ്ഥാനം. 2008 ലും 2012 ലും ഡെമോക്രാറ്റിക് പ്രസിഡന്റ് ബരാക് ഒബാമയാണ് ഇവിടെ നിന്ന് വിജയിച്ചത്.
40 ഇലക്ടറല്‍ വോട്ടുകളുള്ള ടെക്സസിലും ട്രംപ് വിജയിച്ചു. ഓസ്റ്റിന്‍, ഡാളസ്, ഹ്യൂസ്റ്റണ്‍ തുടങ്ങിയ വലിയ മെട്രോപൊളിറ്റന്‍ പ്രദേശങ്ങള്‍ കാരണം ഡെമോക്രാറ്റുകള്‍ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും സംസ്ഥാനം ഇപ്പോഴും പൊതുവെ പ്രസിഡന്റ് മത്സരങ്ങളില്‍ റിപ്പബ്ലിക്കന്‍മാരെയാണ് ആശ്രയിക്കുന്നത്.
നിര്‍ണായകമായി, ഫ്‌ലോറിഡയിലും ട്രംപ് വെന്നിക്കൊടി പാറിച്ചു. നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, ലൂസിയാന, വ്യോമിംഗ് എന്നിവിടങ്ങളിലും ട്രംപ് വിജയിച്ചു.
കമലാ ഹാരിസ് ഡെമോക്രാറ്റിക് സംസ്ഥാനങ്ങളായ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഡെലവെയര്‍, മധ്യപടിഞ്ഞാറന്‍ സംസ്ഥാനമായ ഇല്ലിനോയി എന്നിവിടങ്ങളില്‍ 19 ഇലക്ടറല്‍ വോട്ടുകള്‍ക്ക് വിജയിച്ചു. നിരവധി ഗ്രാമപ്രദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും, പ്രധാന നഗരമായ ചിക്കാഗോ കാരണം ഇല്ലിനോയിസ് ഒരു ഡെമോക്രാറ്റിക് സംസ്ഥാനമായി കണക്കാക്കപ്പെടുന്നു. 2008 ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ്, ബരാക് ഒബാമ ഇല്ലിനോയിയിലെ യുഎസ് സെനറ്ററായിരുന്നു.
കൊളറാഡോ, വിര്‍ജീനിയ എന്നിവയും കമല ഹാരിസ് വിജയിച്ചു. നെബ്രാസ്‌കയിലെ ആദ്യ ജില്ലയിലും ട്രംപ് വിജയിച്ചു. നെബ്രാസ്‌കസില്‍ ഇലക്ടറല്‍ വോട്ടുകള്‍ രണ്ടായി വിഭജിക്കുന്നു. വൈറ്റ് ഹൗസ് കീഴടക്കാനുള്ള 270 ഇലക്ടറല്‍ വോട്ടുകള്‍ നേടാനുള്ള തന്റെ തന്ത്രത്തിന്റെ പ്രധാന ഭാഗമായി, പ്രധാന നഗരമായ ഒമാഹ ഉള്‍പ്പെടുന്ന നെബ്രാസ്‌കയുടെ രണ്ടാമത്തെ ജില്ലയില്‍ വിജയിക്കുമെന്ന് കമല ഹാരിസ് പ്രതീക്ഷിക്കുന്നു.
കന്‍സസിലും അയോവയിലും ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു. അയോവ, 2008ലും 2012ലും ഡെമോക്രാറ്റിക് പ്രസിഡന്റ് ബരാക് ഒബാമ വിജയിച്ച സംസ്ഥാനമാണ്.
എന്തുകൊണ്ട് ട്രംപിന് അനുകൂല ജനവിധി ഉണ്ടായെന്ന് ചോദിച്ചാല്‍ ബൈഡന്‍ ഭരണത്തിന്റെ വീഴ്ചയാണ് അതിനുള്ള ഉത്തരം. കഴിഞ്ഞ തവണ ക്യാപിറ്റോള്‍ ഹില്‍സില്‍ ട്രംപ് അനുകൂലികള്‍ നടത്തിയതിന് സമാനമായ അക്രമം ഒരു പക്ഷെ, ഇത്തവണയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാരണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന സംശയം ട്രംപ് പ്രകടിപ്പിക്കുന്നു. തന്റെ പ്രചാരണത്തിന്റെ തുടക്കം മുതല്‍, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശയം ജനിപ്പിക്കുന്നതിലാണ് ട്രംപ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ജൂണിലെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനിടെ, 2024 ലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അംഗീകരിക്കുമോ എന്ന് മൂന്ന് തവണ അദ്ദേഹത്തോട് പലരും ചോദിച്ചു. അദ്ദേഹത്തിന്റെ ഉത്തരം: തിരഞ്ഞെടുപ്പ് 'ന്യായവും നിയമപരവും നല്ലതും' ആണെങ്കില്‍ മാത്രമേ അംഗീകരിക്കൂ എന്നാണ് വ്യക്തമാക്കിയത്. തന്റെ പ്രചാരണ റാലികളില്‍, വിജയം മുന്‍കൂട്ടി കാണണമെന്ന് ട്രംപ് അനുയായികളോട് അഭ്യര്‍ത്ഥിച്ചു, അതേസമയം പരാജയം സംഭവിച്ചാല്‍ എന്തെങ്കിലും കൃത്രിമത്വം കാരണമാകുമെന്നും സൂചിപ്പിച്ചു.
'ഡെമോക്രാറ്റുകള്‍ ചതിക്കട്ടെ, ജനകീയ വോട്ട് നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ശനിയാഴ്ച വിര്‍ജീനിയയിലെ സേലത്തില്‍ നടന്ന റാലിയില്‍ ട്രംപ് അനുയായികളോട് പറഞ്ഞു. വ്യാജ ബലറ്റുകളെ കുറിച്ചും മറ്റ് ക്രമക്കേടുകളെ കുറിച്ചും സമൂഹമാധ്യമങ്ങളില്‍ ട്രംപ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
#TrumpWins #USElection #KamalaHarris #Victory #Politics #2024
