SWISS-TOWER 24/07/2023

Oath | സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; കാബിനറ്റ് പദവിയില്ല, ഇരുവർക്കും സഹമന്ത്രി സ്ഥാനം

 
Oath
Oath


ADVERTISEMENT

സുരേഷ് ഗോപി 51–ാമതും ജോർജ് കുര്യൻ 70–ാമതുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

ന്യൂഡെൽഹി: (KVARTHA) കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായി  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ ദ്രൗപതി മുർമു നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സഹമന്ത്രിമാരായിരിക്കും ഇരുവരും. സുരേഷ് ഗോപിക്ക്  കാബിനറ്റ് പദവി നൽകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.

Aster mims 04/11/2022

സുരേഷ് ഗോപി 51–ാമതും ജോർജ് കുര്യൻ 70–ാമതുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽ താമര വിരിയിച്ച സുരേഷ് ഗോപിക്ക് തൻ്റെ ആദ്യ വിജയത്തിൽ തന്നെ വൻ സമ്മാനമാണ് ബിജെപി നൽകിയത്. സിപിഐയുടെ വിഎസ് സുനിൽകുമാറിനെ 74,686 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 

നേരത്തെ 2019ൽ ഇതേ സീറ്റിൽ നിന്ന് അദ്ദേഹം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. 250ലധികം സിനിമകളിൽ താരം പ്രവർത്തിച്ചിട്ടുണ്ട്. വെള്ളിത്തിരയിൽ നേതാവും മന്ത്രിയുമായി മാറിയ സുരേഷ് ഗോപി ഇപ്പോൾ ശരിക്കും രാഷ്ട്രീയക്കാരനായി ഡൽഹിയിലെത്തിയിരിക്കുകയാണ്. 2016 മുതൽ 2022 വരെ രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്നു.


ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ജോർജ് കുര്യൻ. കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാനായ അദ്ദേഹം കോട്ടയം കാണക്കാരി സ്വദേശിയാണ്. ബിജെപിയിൽ നാല് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ജോർജ് കുര്യൻ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, യുവമോർച്ച ദേശീയ വൈസ് പ്രസിഡൻ്റ് തുടങ്ങി നിരവധി സുപ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഒ രാജഗോപാൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയിരുന്നു.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia